കോട്ടയത്ത് പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും;അന്തിമ തീരുമാനം ഉടന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

കോട്ടയത്ത് പി.ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയായേക്കും;അന്തിമ തീരുമാനം ഉടന്‍

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ പി.ജെ ജോസഫ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. കോട്ടയത്ത് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ ജോസഫ് അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.ജെ ജോസഫ് യോഗത്തിന് ശേഷം പ്രതികരിച്ചു. തന്റെ അഭ്യർത്ഥന പാർട്ടിക്ക് മുൻപിൽ വെച്ചിട്ടുണ്ട്. താനൊരു ശുഭാപ്തിവിശ്വാസക്കാരനാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. മൂന്ന് മണിക്ക് സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ ശേഷം സ്ഥാനാർത്ഥിയെ സംബന്ധിച്ചഅന്തിമ തീരുമാനം ഉണ്ടാകുമെന്ന് പാർട്ടി നേതാവ് സി എഫ് തോമസ് വ്യക്തമാക്കി. രണ്ട് സീറ്റിന് പാർട്ടിക്ക് അർഹതയുണ്ട്. പൊതു താൽപര്യം പരഗഗണിച്ച് ഒരു സീറ്റിലേക്ക് ഒതുങ്ങുകയാണ്. സിറ്റിങ് സീറ്റായ കോട്ടയത്ത് മത്സരിക്കണമെന്ന ആഗ്രഹം പി.ജെ ജോസഫ് പാർട്ടിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പാർട്ടി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സി.എഫ് തോമസ് കൂട്ടിച്ചേർത്തു. യോഗത്തിന് മുൻപ് പി.ജെ ജോസഫ് കെ.എം മാണിയുടെ വീട്ടിലെത്തി മത്സരിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരുന്നു. content highlights:PJ Joseph,Kottayam, UDF,kerala congress, KM Mani


from mathrubhumi.latestnews.rssfeed https://ift.tt/2EMUTxI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages