ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെലങ്കാനയിലെ കോൺഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പരാമർശം വിവാദമായി. ബോംബ് ആക്രമണം മോദി എപ്പോൾ നടത്തുമെന്ന ഭീതിയിലാണ് ജനങ്ങളെന്ന തരത്തിലുള്ള പരാമർശമാണ് വിമർശത്തിന് ഇടയാക്കിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമർശം. Now Congress is truly raising concerns & worries of terrorists in Pakistan. Welcome to New India. Yeh Dar Acha Hai. https://t.co/5QJpdCv2t4 — BJP (@BJP4India) March 9, 2019 ഇതിനെതിരെ ബിജെപിയും രേണുക ചൗധരി അടക്കമുള്ള കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മോദി ഏത് നിമിഷവും നോട്ട് അസാധുവാക്കൽ പോലെയുള്ള ബോംബ് ആക്രമണം നടത്തിയേക്കുമെന്ന ഭീതിയിലാണ് എല്ലാവരുമെന്ന് ഷംഷാബാദിൽ നടന്ന റാലിയിൽ സംസാരിക്കവെ വിജയശാന്തി പറഞ്ഞു. ജനങ്ങളെ സ്നേഹിക്കുന്നതിന് പകരം അവരെ ഭയപ്പെടുത്തുകയാണ് മോദി. ഒരു പ്രധാനമന്ത്രി പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി മോദിയും രാഹുൽഗാന്ധിയും തമ്മിലുള്ള പോരാട്ടമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നടക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്നത് വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് അധ്യക്ഷൻ നടത്തുന്നത്. പ്രധാനമന്ത്രി മോദി ഏകാധിപതിയെപ്പോലെ പെരുമാറി. ജനാധിപത്യത്തെ അദ്ദേഹം കശാപ്പുചെയ്തത് ജനരോഷത്തിന് ഇടയാക്കിയെന്നും വിജയശാന്തി വിമർശിച്ചു. വിജയശാന്തിയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപി നേതൃത്വം ട്വിറ്ററിലൂടെ രംഗത്തെത്തി. പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും വേദനയുമാണ് കോൺഗ്രസ് ഇപ്പോൾ ഉയർത്തിക്കാട്ടുന്നതെന്ന് ബിജെപി ട്വിറ്ററിലൂടെ വിമർശിച്ചു. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രേണുക ചൗധരിയും രംഗത്തെത്തി. ഇത്തരം പരാമർശങ്ങൾ അപലപനീയമാണെന്ന് അവർ പറഞ്ഞു. വിജയശാന്തി പറഞ്ഞത് താൻ കേട്ടില്ല. സ്ഥലത്ത് താൻ ഉണ്ടായിരുന്നില്ല. എന്നാൽ പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ അത്തരം പ്രസ്താവനകൾ അപലപിക്കപ്പെടേണ്ടതാണ്. ഒരു പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭാഷ പ്രയോഗിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ ഇഷ്ടമല്ലായിരിക്കാം. എന്നാൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്നുംഅവർ പറഞ്ഞു. R Chowdhury, Congress on Vijaya Shantis remark on PM Modi: I wasnt there&I didnt hear what she said but if its true, Im sorry. Its regrettable bcos I dont think thats the language we should use for a PM whoever he is, we may not like him but we dont talk in that fashion. pic.twitter.com/NFiFU7qJ93 — ANI (@ANI) March 10, 2019 Content Highlights:Vijayashanti, controversial statement, PM Modi
from mathrubhumi.latestnews.rssfeed https://ift.tt/2ESv2o9
via
IFTTT
No comments:
Post a Comment