ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പ്രഖ്യാപിച്ചേക്കും.തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചു മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് മാധ്യമങ്ങളെ കാണുക. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്താനുള്ളത്. ഏഴോ എട്ടോ ഘട്ടങ്ങളിലായി ലോക്സഭാ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. രാജ്യത്ത് 543 ലോക്സഭാ മണ്ഡലങ്ങളിൽ 10 ലക്ഷം പോളിങ് ബുത്തുകളാണ് ഉള്ളത്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ മൂന്നിന് അവസാനിക്കും. കശ്മീരിൽ തിരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യമാണോ നിലനിൽക്കുന്നതെന്ന് കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. നിയമസഭ പിരിച്ച് വിട്ടാൽ ആറു മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിട്ട കണക്ക്പ്രകാരം മെയോടെ ഈ കാലവധി തീരും. അത് കൊണ്ട് തന്നെ ലോക്സഭയോടൊപ്പം തന്നെ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014-ൽ ഏപ്രിൽ ഏഴ് മുതൽ മെയ് 12 വരെയുള്ള കാലയളവിൽ ഒമ്പത് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.മെയ് 16-നായിരുന്നു വോട്ടെണ്ണൽ. എല്ലാ നടപടിക്രമങ്ങളും അവസാനിക്കാൻ 72 ദിവസമാണ് എടുത്തത്. 2009-ൽ ഇതിനായി 75 ദിവസമെടുത്തു. Content Highlights:Election Commission of India to hold a press conference at 5pm today-loksabha election announce
from mathrubhumi.latestnews.rssfeed https://ift.tt/2O0nFzb
via
IFTTT
No comments:
Post a Comment