നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവെപ്പ്, ഇന്ത്യ തിരിച്ചടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവെപ്പ്, ഇന്ത്യ തിരിച്ചടിച്ചു

ജമ്മു: നിയന്ത്രണ രേഖയിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് നിയന്ത്രണരേഖയിൽ പാകിസ്താന്റെ വെടിവെപ്പ് തുടരുന്നത്. പുലർച്ചെ 4.30 മുതൽ പാകിസ്താന്റെ ഭാഗത്തുനിന്ന് ഷെല്ലാക്രമണം തുടങ്ങി. കൂടാതെ തോക്കുകൾ ഉപയോഗിച്ചും ബിഎസ്എഫ് പോസ്റ്റുകളുടെ നേർക്ക് പാകിസ്താൻ ആക്രമണം നടത്തി. പാകിസ്താൻ പ്രകോപനം തുടർന്നതോടെ ബിഎസ്ഫ് പ്രത്യാക്രമണം തുടങ്ങി. പ്രത്യാക്രമണം കടുത്തതോടെ 7.30 ന് പാകിസ്താൻ വെടിനിർത്തി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണരേഖയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. Content Highlights:Heavy Pak firing on LoC, India retaliated


from mathrubhumi.latestnews.rssfeed https://ift.tt/2EMOjY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages