ശബരിമല നിമിത്തം, വിഷയം മതസ്വാതന്ത്ര്യം; ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകും:കുമ്മനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

ശബരിമല നിമിത്തം, വിഷയം മതസ്വാതന്ത്ര്യം; ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകും:കുമ്മനം

തിരുവനന്തപുരം: ശബരിമലമുഖ്യതെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കുമെന്ന് കുമ്മനം രാജശേഖരൻ. ശബരിമലയെന്നത് നിമിത്തമാണെന്നും വിഷയം മതസ്വാതന്ത്ര്യമാണെന്നും കുമ്മനം വ്യക്തമാക്കി.ഒന്നോ രണ്ടോ ദിവസത്തിനകം ബി ജെ പിസ്ഥാനാർത്ഥി പട്ടിക തയാറാകുമെന്നും സംസ്ഥാനവ്യാപകമായി പ്രചരണം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ബി ജെ പി ക്ക് അനുകൂലമാകും. ശബരിമല പ്രക്ഷോഭകാലത്ത് ഇവിടെയുണ്ടായിരുന്നെങ്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നുവെന്നും കുമ്മനം പറഞ്ഞു. ജനകീയവിഷയമാണ് ശബരിമല. അതോടൊപ്പം അതിന് കൃത്യമായ രാഷ്ട്രീയവുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെങ്കിൽ അപ്പോൾ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടുമെന്നും കുമ്മനം വിശദീകരിച്ചു. കോടതിവിധിയിൽ പാകപ്പിഴയുണ്ടെങ്കിൽ ഓർഡിനൻസുവഴി കേരളത്തിലെ വിശ്വാസികളെ സംരക്ഷിക്കും.സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ല, റിവ്യൂ പെറ്റിഷൻ കോടതി പരിഗണിക്കുന്നത് പാകപ്പിഴകൾ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ ആയിരക്കണക്കിന് ജനങ്ങളെ ജയിലിലാക്കിയിരിക്കുന്നത് രാഷ്ട്രീയമായ അടിച്ചമർത്തലുകളുടെ തെളിവാണ്.കേരളം ഇത്തവണ നേരിടാൻ പോകുന്നത് ത്രികോണ മത്സരമാണ്. ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ ബംഗാളിൽ സംഭവിച്ചത് കേരളത്തിലും ഉണ്ടാകും. എൽ ഡി എഫും കോൺഗ്രസും കൈകോർക്കുന്ന കാഴ്ചകാണേണ്ടിവരുമെന്നും കുമ്മനം വ്യക്തമാക്കി. അതേ സമയംആർ എസ് എസോ ബി ജെ പിയോ ആവശ്യപ്പെട്ടിട്ടല്ല രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നത്. സജീവരാഷ്ടീയത്തിലേക്ക് തിരികെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. Content Highlights:Sabarimala, Possitive Impact on Election, Kummanam


from mathrubhumi.latestnews.rssfeed https://ift.tt/2EZZVbo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages