ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരുമാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചത് 157 പദ്ധതികൾ. ഇതിനായി കഴിഞ്ഞ ഒരുമാസത്തിനിടെ 28 യാത്രകളാണ് മോദി രാജ്യമെമ്പാടുമായി നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ അന്നുമുതൽ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരും. അങ്ങനെ വന്നാൽ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനും മറ്റും നിയന്ത്രണങ്ങൾ ഉണ്ടാകും. ഇതിന് മുമ്പേ ചടങ്ങുകളെല്ലാം നിർവഹിക്കുന്ന തിരക്കിലാണ് നരേന്ദ്രമോദി. ഫെബ്രുവരി എട്ടുമുതൽ മാർച്ച് ഒമ്പത് വരെ ദേശീയ പാതകൾ, റെയിൽവേ പാതകൾ, മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, സ്കൂളുകൾ, ഗ്യാസ് പൈപ്പ് ലൈൻ, വിമാന ത്താവളങ്ങൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുത പദ്ധതികൾ തുടങ്ങി നിരവധി സർക്കാർ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഒരുമാസം പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടികളൊന്നും നടന്നിട്ടില്ലെന്ന് രേഖകൾ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു. ജനുവരി എട്ടുമുതൽ ഫെബ്രുവരി ഏഴുവരെ മോദി ഉദ്ഘാടനം ചെയ്തത് 57 പദ്ധതികളാണ്. ഇതിന് ശേഷമുള്ള നാല് ആഴ്ചകളിൽ മോദി നടത്തിയ ഉദ്ഘാടനങ്ങളേക്കാൾ നാലിരട്ടി വരും ഇത്. മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ചിലത് പഴയവയാണെന്നും പുതിയതാണെന്ന മട്ടിൽ വീണ്ടും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നുവെന്നും ആരോപണങ്ങളും ഉയർന്നിരുന്നു. Content Highlights:157 Projects In 30 Days- Modis Election Practice
from mathrubhumi.latestnews.rssfeed https://ift.tt/2NQHZCK
via
IFTTT
No comments:
Post a Comment