ബെംഗളൂരു: കർണാടകത്തിൽ തർക്കം നിലനിന്നിരുന്ന ബെംഗളൂരു നോർത്ത് ലോക്സഭാ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും. സഖ്യകക്ഷിയായ ജെ.ഡി.എസ്സീറ്റിൽ ഉയർത്തിയിരുന്ന അവകാശ വാദം അവർ പിൻവലിച്ചതായും തങ്ങൾ സ്ഥാനാർഥിയെ നിർത്തുമെന്നും കോൺഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. സീറ്റ് കോൺഗ്രസിന് തിരിച്ച് നൽകിയതിൽ ജെ.ഡി.എസിനോട് നന്ദിയുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു. ബെംഗളൂരു നോർത്ത് ലോക്സഭാ സീറ്റ് മടക്കി നൽകിയതിൽ എച്ച്.ഡി ദേവഗൗഡ ജിയോടും ജെ.ഡിഎസിനോടും കോൺഗ്രസിന് നന്ദിയുണ്ട്. നമുക്ക് ജനാധിപത്യത്തെ വീണ്ടെടുക്കാം. - വേണുഗോപാൽ ട്വീറ്റ് ചെയ്തു. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ധാരണയെ തുടർന്ന് ജെ.ഡി.എസ് മത്സരിക്കാൻ തീരുമാനിച്ച എട്ട് സീറ്റുകളിലൊന്നായിരുന്നു ബെംഗളൂരു നോർത്ത്. 2018ൽ ബെംഗളൂരു നോർത്തിലെ എട്ടിൽ ഏഴ് നിയമസഭ സീറ്റിലും കോൺഗ്രസ്-ജെഡിഎസ് മുന്നണി വിജയിച്ചിരുന്നു. ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന് പാർട്ടി നേതാക്കന്മാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് തുംകൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ദേവഗൗഡ തീരുമാനിക്കുകയായിരുന്നു. ബെംഗളൂരു നോർത്തിൽ മുൻ എം.പി ബി.എൽ ശങ്കറിനെ മത്സരിപ്പിക്കാൻ മുന്നണി തീരുമാനിച്ചതായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡയാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി. content highlights:JD-S 'gives back' Bengaluru North LS seat to congress
from mathrubhumi.latestnews.rssfeed https://ift.tt/2Tw65UC
via
IFTTT
No comments:
Post a Comment