കോഴിക്കോട്: വടകരയിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്താത്തതിൽ ആശങ്കയില്ലെന്ന് കെ. മുരളീധരൻ. കിട്ടേണ്ട സ്ഥലത്തുനിന്ന് അനുവാദം ലഭിച്ചതിനുശേഷമാണ് വടകരയിൽ പ്രചാരണം തുടങ്ങിയതെന്നും രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വടകരയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താത്തത് വോട്ടർമാരെയും സ്ഥാനാർഥിയെയും ബാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെല്ലാം വളരെ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ചോദിക്കേണ്ട സ്ഥലത്ത് അനുവാദം ചോദിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ഇതൊന്നും പ്രചാരണത്തെ ബാധിച്ചിട്ടില്ലെന്നും കെ. മുരളീധരൻ വിശദീകരിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ അദ്ദേഹം രാഹുൽഗാന്ധിയെ വിമർശിക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിക്കുകയാണെന്നും ആരോപിച്ചു. രണ്ടുപാർട്ടികളും രാഹുൽഗാന്ധിയെ വിമർശിക്കാൻ മത്സരിക്കുകയാണ്. സ്മൃതി ഇറാനിയെ കൂടുതൽ പുകഴ്ത്തുന്നത് സി.പി.എമ്മാണെന്നും കെ. മുരളീധരൻ ആരോപിച്ചു. Content Highlights:vatakara loksabha constituency udf candidate k muraleedharan says he got permission for campaign
from mathrubhumi.latestnews.rssfeed https://ift.tt/2FAh8sb
via
IFTTT
No comments:
Post a Comment