വൈത്തിരി: ലക്കിടിയിൽ മാവോവാദികളുമായി നടന്നഏറ്റുമുട്ടലിൽ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോർട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലീസുകാരാണ് വെടിവെച്ചതെന്നും മാവോവാദികൾ എത്തിയ വിവരം തങ്ങൾ പോലീസിനെ അറിയിച്ചിട്ടില്ലായിരുന്നുവെന്നും ഉപവൻ റിസോർട്ട് ജീവനക്കാർ വെളിപ്പെടുത്തി. മാവോവാദികൾ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നു. മാവോവാദികൾ വെടിയുതിർത്ത് പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചെന്ന പൊലീസ് വാദത്തെ തള്ളുന്നതാണ് റിസോർട്ട് അധികൃതരുടെ വെളിപ്പെടുത്തൽ. സായുധപോലീസ് സംഘത്തെ കണ്ടപ്പോൾ മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നാണ് കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയുടെ കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം. മാവോവാദികൾക്കുനേരെ പോലീസ് വെടിവെച്ചത് ആത്മരക്ഷയ്ക്കുവേണ്ടിയാണ്. പോലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികൾ അതിന് തയ്യാറാവാതെ വെടിവെച്ചു. ആത്മരക്ഷയ്ക്കായി പോലീസ് തിരിച്ചു വെടിവെച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെടിവെപ്പിൽ വൈത്തിരി സർക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികൾ പോലീസിനുനേരെ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, കൊല്ലപ്പെട്ട ജലീലിന്റെ കൈയിൽനിന്ന് നാടൻ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവർത്തകരും ആരോപിച്ചിട്ടുണ്ട്. സി.പി. ജലീലിന് വെടിയേറ്റത് പിന്നിൽ നിന്നാണെന്നതും സംശയം വർധിപ്പിക്കുന്നു.റിസോർട്ടിനുപുറത്ത് നിർമിച്ച വാട്ടർഫൗണ്ടന് സമീപം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പിറകിൽനിന്ന് വെടിയേറ്റ് ഉണ്ട കണ്ണിനുസമീപം തുളച്ച് കടന്നുപോയ നിലയിലായിരുന്നു. കൈക്കും വെടിയേറ്റു. ഒട്ടേറെ വെടിയുണ്ടകൾ ശരീരം തുളച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ലക്കിടിയിലെ സ്വകാര്യ റിസോർട്ടായ ഉപവനിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. Content Highlights:encounter between maoists and police in wayanad-c p jaleel killed
from mathrubhumi.latestnews.rssfeed https://ift.tt/2XGEtQ9
via
IFTTT
No comments:
Post a Comment