ലണ്ടൻ: ഇന്ത്യയുടെ സൈന നേവാളും കെ.ശ്രീകാന്തും ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. എന്നാൽ, സായി പ്രണീത് രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായി. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ സൈന ഡെൻമാർക്കിന്റെ ലിനെ യാർസ്ഫെൽഡിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു സൈനയുടെ ജയം. ആദ്യ ഗെയിം നിസാര സ്കോറിന് നഷ്ടപ്പെട്ടശേഷം സൈന ഉജ്വലമായി തിരിച്ചുവരികയായിരുന്നു. സ്കോർ: 8-21, 21-16, 21-13. ഒരു ഗെയിം നഷ്ടപ്പെട്ടെങ്കിലും പുരുഷ സിംഗിൾസിൽ തിരിച്ചുവന്നാണ് ശ്രീകാന്തും ജയം സ്വന്തമാക്കിയത്. ഇൻഡൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 21-17, 11-21, 21-12. മറ്റൊരു ഇന്ത്യൻ പ്രതീകഷയായിരുന്ന ബി.സായിപ്രണീത് ഹോങ് കോങ്ങിന്റെ ലോങ് അംഗസിനോട് മടക്കമില്ലാത്ത രണ്ട് ഗെയിമുകൾക്കാണ് തോറ്റത്: സ്കോർ: 12-21, 17-21. ക്വാർട്ടറിൽ, രണ്ടു തവണ ചാമ്പ്യനായ ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങായിരിക്കും സൈനയുടെഎതിരാളി. ഇതുവരെ പന്ത്രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും പന്ത്രണ്ട് തവണയും ജയം സു യിങ്ങിനൊപ്പമായിരുന്നു. ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമോട്ടോയാണ് പുരുഷ ക്വാർട്ടറിൽ ശ്രീകാന്തിന്റെ എതിരാളി. Content Highlights:All England Badminton Saina Nehwal Sreekanth SaiPraneeth
from mathrubhumi.latestnews.rssfeed https://ift.tt/2H7r5PV
via
IFTTT
No comments:
Post a Comment