മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 59 പോയന്റ് നഷ്ടത്തിൽ 36666ലും നിഫ്റ്റി 28 പോയന്റ് താഴ്ന്ന് 11029ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 801 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 677 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ലോഹം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. എഫ്എംസിജി, ഇൻഫ്ര, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എസ്ബിഐ, ടിസിഎസ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, വേദാന്ത, ഒഎൻജിസി, ഇൻഫോസിസ്, ടാറ്റ് സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market down
from mathrubhumi.latestnews.rssfeed https://ift.tt/2Tm9mKU
via
IFTTT
No comments:
Post a Comment