ജെയ്ഷമുഹമ്മദിന്റേതടക്കം 22 ഭീകരക്യാമ്പുകള്‍ പാകിസ്താനില്‍ സജീമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

ജെയ്ഷമുഹമ്മദിന്റേതടക്കം 22 ഭീകരക്യാമ്പുകള്‍ പാകിസ്താനില്‍ സജീമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം അടക്കം പാകിസ്താനിൽ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ സജീവമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്.ഇതുവരെ ഈ കേന്ദ്രങ്ങൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ വാഷിങ്ടണിൽ പറഞ്ഞു. ഇവർക്കെതിരെ കർശന നപടി സ്വീകരിച്ചില്ലെങ്കിൽ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകൾക്കും ഭീകരവാദികൾക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് ശേഷം ഭീകരർക്കെതിരെ പാകിസ്താൻ കർശന നടപടി കൈക്കൊള്ളേണ്ടതിന് പകരം കറാച്ചിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമ ഗതാഗതം അടച്ചിടുകയും ചെയ്യുകയാണ് ഉണ്ടായത്. നുണപ്രചാരണങ്ങൾ പരത്തുക എന്നത് അവരുടെ ഭാഗമാണ്. അടുത്തിടെ നിരവധി ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ പാകിസ്താൻ നടപടിയെടുത്തെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതിൽ പുതുമയൊന്നുമില്ല. ഇന്ത്യയിൽ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവർ നടത്തുന്ന നാടകമാണിത്. ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന ചുറ്റിത്തിരിയുന്ന വാതിൽ നയമാണ് പാകിസ്താന്റേത്. സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ വീട്ടുതടങ്കലിലാക്കി സംരക്ഷണം നൽകിയവരെ വിട്ടയക്കുകയും ചെയ്യും. എന്നാൽ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ ഒരു പുതിയ തീരുമാനമാണ് എടുത്തിരിക്കുന്നത്.അതിർത്തി കടന്ന് വരുന്ന എല്ലാ ഭീകരാക്രമണങ്ങൾക്കും അപ്പപ്പോൾ തന്നെ പ്രതികാരം ചെയ്യും. അയൽ രാജ്യത്തിന് നൽകേണ്ട വില നൽകിക്കൊണ്ട് തന്നെയാകും നടപടിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. Content Highlights:22 Terrorist Training Camps Active in Pakistan, 9 of Them Belong to JeM: Official


from mathrubhumi.latestnews.rssfeed https://ift.tt/2C8x9Dw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages