എട്ടു മാസത്തിനുശേഷം മെസ്സി തിരിച്ചെത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 8, 2019

എട്ടു മാസത്തിനുശേഷം മെസ്സി തിരിച്ചെത്തുന്നു

ബ്യൂണസ് ഏറീസ്: ലോകകപ്പ് ഫുട്ബോളിനുശേഷം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ തിരിച്ചെത്തി. ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് ഏറ്റുവാങ്ങിയ തോൽവി കഴിഞ്ഞ് എട്ടു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലേയ്ക്കുള്ള മെസ്സിയുടെ തിരിച്ചുവരവ്. വെനസ്വേല, മൊറോക്കോ എന്നിവയ്ക്കെതിരായ സൗഹൃദമത്സരങ്ങൾക്കുള്ള ടീമിലാണ് താത്കാലിക പരിശീലകൻ ലയണൽ സ്കലോണി മെസ്സിയെ ഉൾപ്പെടുത്തിയത്. പാരിസ് സെന്റ് ജർമനുവേണ്ടി കളിക്കുന്ന ഏഞ്ചൽ ഡി മരിയയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിനുശേഷം നടന്ന അർജന്റീനയുടെ ആറ് സൗഹൃദ മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. ഇതിൽ നാല് മത്സരങ്ങളിലും അർജന്റീന വിജയിക്കുകയും ചെയ്തിരുന്നു. ഗ്വാട്ടിമാല, ഇറാഖ്, മെക്സിക്കോ (രണ്ടു തവണ) എന്നിവർക്കെതിരേയായിരുന്നു അർജന്റീനയുടെ ജയങ്ങൾ. ജിദ്ദയിൽ നടന്ന മത്സരത്തിൽ പരമ്പരാഗത വൈരികളായ ബ്രസീലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ അർജന്റീന കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങുകയും ചെയ്തു. ജൂൺ പതിനാലിന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിന് മുന്നോടിയായാണ് 128 മത്സരങ്ങളിൽ നിന്ന് 65 ഗോളുകൾ നേടിയിട്ടുള്ള മെസ്സിയെ കോച്ച് ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാർച്ച് 22ന് മാഡ്രിഡിലാണ് വെനസ്വേലയ്ക്കെതിരായ മത്സരം. 26ന് ടാൻജിയറിൽ മൊറോക്കോയെയും നേരിടും. ഇതിൽ മാഡ്രിഡിലെ മത്സരത്തിനുള്ള പതിനായിരത്തിലേറെ ടിക്കറ്റുകൾ ടീം: ഗോൾകീപ്പർമാർ: അഗസ്റ്റൻ മാർഷെസിൻ, യുവാൻ മുസ്സോ, എസ്തബാൻ അൻഡ്രാഡ, ഫ്രാങ്കോ അർമാനി. ഡിഫൻഡർമാർ: ജർമൻ പെസ്സെല്ല, ഗബ്രിയൽ മെർക്കാഡോ, യുവാൻ ഫോയ്ത്ത്, നിക്കോളസ് ഓട്ടമെൻഡി, വാൾട്ടർ കന്നെമാൻ, നിക്കോളസ് ടാഗ്ല്യാഫിക്കോ, മാർക്കസ് അക്യൂന, ഗോൺസാലോ മോൺടിയൽ, റെൻസോ സരവിയ, ലിസാൻഡ്രോ മാർട്ടിനെസ്. മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരെഡെസ്, ഗ്യുഡോ റോഡ്രിഗസ്, ജിയോവാനി ലോ സെൽസോ, മാന്വൽ ലാൻസിനി, റോബർട്ടോ പെര്യെര, ഏഞ്ചൽ ഡി മരിയ, മത്യാസ് സാരാഷോ, ഇവാൻ മാർക്കോൺ, ഡോമിനിഗോ ബ്ലാങ്കോ, റോഡ്രിഗോ ഡി പോൾ. സ്ട്രൈക്കർമാർ: ലയണൽ മെസ്സി, ഗോൺസാലോ മാർട്ടിനെസ്, പൗലോ ഡിബാല, ഏഞ്ചൽ കോരിയ, ലൗട്ടാരോ മാർട്ടിനെസ്, ഡാരിയോ ബെനെഡെറ്റോ, മത്യാസ് സുവാരസ്. Content Highlights:Lionel Messi Comes Back Argentin Venezuela Morocco Copa America World Cup Football


from mathrubhumi.latestnews.rssfeed https://ift.tt/2XJ26HI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages