മുംബൈ:സമ്പന്നന്മാരുടെ കാര്യത്തിൽ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളിൽ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞവർഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോർക്കിൽ നിന്നാണ് അവർ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലേതാണ് ഈ വിവരങ്ങൾ. രാജ്യത്തെ സമ്പന്നരുടെ വളർച്ച 116 ശതമാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ൽ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവിൽ കോടീശ്വരന്മാരുടെ എണ്ണം 2,51,000-ത്തിൽനിന്ന് 3,26,052 ആയി ഉയർന്നു. ഏഷ്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ 27 ശതമാനമാണ് വളർച്ച. ഇത് വടക്കേ അമേരിക്കയെയും യൂറോപ്പിനെയും കടത്തി വെട്ടുന്ന വളർച്ചയാണ്. 225 കോടി രൂപയിലധികം നീക്കിയിരിപ്പുള്ള 1947 വ്യക്തികളാണ് രാജ്യത്തുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ (797) താമസിക്കുന്നത് മുംബൈയിലാണ്. ഡൽഹിയിൽ 211 പേരും ബെംഗളൂരുവിൽ 98 പേരും. ശതകോടീശ്വരന്മാരിലും ഏറ്റവും കൂടുതൽ പേർ വസിക്കുന്നത് ബെംഗളൂരുവിലാണ്-33 പേർ. മുംബൈയിൽ 19 പേരും ഡൽഹിയിൽ എട്ടുപേരും. ബാക്കിയുള്ളവർ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. 59 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ ആദ്യത്തെ പത്തിൽ എട്ടുസ്ഥാനങ്ങളും ഏഷ്യയിലാണ്. അടുത്ത അഞ്ചു വർഷത്തെ വളർച്ചയിൽ ഇന്ത്യയാണ് ഏറ്റവും മുന്നിൽ. 39 ശതമാനം വളർച്ച രാജ്യത്ത് സൂചിപ്പിക്കുമ്പോൾ ഫിലിപ്പീൻസിൽ 38 ശതമാനത്തിനും ചൈനയിൽ 35 ശതമാനത്തിനുമാണ് സാധ്യത.
from mathrubhumi.latestnews.rssfeed https://ift.tt/2UpTT9l
via
IFTTT
No comments:
Post a Comment