സൈനിക നീക്കങ്ങളെ വോട്ടിനായി ഉപയോഗിക്കരുതെന്ന് മുന്‍ നാവികസേനാമേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

സൈനിക നീക്കങ്ങളെ വോട്ടിനായി ഉപയോഗിക്കരുതെന്ന് മുന്‍ നാവികസേനാമേധാവി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുംബാലാകോട്ട് ആക്രമണവും വിങ് കമാൻഡർ അഭിനന്ദൻ വർത്തമനേയും ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നീക്കങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന് നാവികസേനാമുൻ മേധാവി എൽ.രാംദാസ്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയ്ക്കെഴുതിയ തുറന്ന കത്തിലാണ് രാംദാസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചില രാഷ്ട്രീയപാർട്ടികൾ സൈന്യത്തിന്റെ ചിത്രവും യൂണിഫോമും അടക്കം അവരുടെ റാലികളിലും മാധ്യമങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ദുരപയോഗപ്പെടുത്തിതെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യൻ പൗരനും അഭിമാനമുള്ള ഇന്ത്യൻ സൈനികാംഗമായിരുന്നതിനാലും ഇത് തന്നെ നിരാശനാക്കുകയാണ്. ഇനി തിരഞ്ഞെടുപ്പിനായി കുറച്ച് ആഴ്ചകൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അടുത്തിടെ നടന്ന ഈ സംഭവങ്ങളെ മുൻനിർത്തി യുദ്ധതത്പരത വളർത്തുന്ന സന്ദേശങ്ങൾ നൽകുകയും രാഷട്രീയ താത്പര്യത്തോടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് തടയണം- അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തെ സൈനികവിഭാഗങ്ങളുടെ വിലയിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തന്നെപ്പോലെ രാജ്യത്തെ വിരമിച്ച പലസൈനികർക്കും ഇത്തരം പ്രവർത്തികളിൽ കടുത്ത പ്രതിഷേധമുണ്ട്. അതുകൊണ്ട് തന്നെസൈന്യത്തിന്റെ ചിത്രങ്ങളോ സൈന്യവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ദുരപയോഗം ചെയ്യരുതെന്ന കർശന നിർദേശം നൽകണമെന്നും അദ്ദേഹം പറയുന്നു. Content Highlights:Stop Misuse Of Armed Forces Work In Polls": Ex-Navy Chief To Election Body


from mathrubhumi.latestnews.rssfeed https://ift.tt/2VMlcLc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages