ആദ്യം കൂടുമാറ്റം, പിന്നെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍; ബൈജയന്ത് പാണ്ഡ ചുമതലയേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ആദ്യം കൂടുമാറ്റം, പിന്നെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍; ബൈജയന്ത് പാണ്ഡ ചുമതലയേറ്റു

ന്യൂഡൽഹി: ഒഡിഷയിൽനിന്നുള്ള ബൈജയന്ത് ജേ പാണ്ഡയെ ബി.ജെ.പി.യുടെ ദേശീയ ഉപാധ്യക്ഷനായും പാർട്ടി വക്താവായും നിയോഗിച്ചു. ഒരാഴ്ച മുമ്പാണ് പാണ്ഡെ ബി.ജെ.ഡി.യിൽനിന്ന് ബി.ജെ.പി.യിലെത്തിയത്. ഒഡിഷ ആസ്ഥാനമായുള്ള മാധ്യമ കമ്പനിയുടെ ഉടമകൂടിയാണ് അദ്ദേഹം. ബിജു ജനതാദൾ (ബി.ജെ.ഡി.) അംഗമായിരുന്ന അദ്ദേഹത്തെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് കഴിഞ്ഞവർഷം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ബിജെഡിയുമായി അകന്നു. ഒഡിഷയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക. ഇതുകൂടി മുന്നിൽക്കണ്ടാണ് അമിത് ഷാ അദ്ദേഹത്തെ പാർട്ടി കേന്ദ്രനേതൃത്വത്തിലേക്ക് എത്തിച്ചിരിക്കുന്നത്. നോട്ട് നിരോധനകാലത്ത് തുടർച്ചയായി സഭാ നടപടികൾ തടസപ്പെട്ടപ്പോൾ ബി.ജെ.ഡി എം.പിയായിരുന്ന ബൈജയന്ത് പാണ്ഡ തന്റെ ശമ്പളവും അലവൻസുകളും തിരിച്ചുനൽകുന്നതായി പ്രഖ്യാപിച്ച് ശ്രദ്ധനേടിയിരുന്നു. ബി.ജെ.ഡി.യുമായി നല്ല ബന്ധത്തിലല്ലായിരുന്ന പാണ്ഡ ബിജെപി യിലേക്ക് വരുന്നതായുള്ള വാർത്തകൾ നേരത്തേ വന്നിരുന്നു. ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിൽ പുതിയ നീക്കം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2CaxvJK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages