ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോർട്ട് നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. രാജ്യത്തെ ഒരു സൈനികനേയും തട്ടിക്കൊണ്ടുപോയിട്ടില്ല. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തെറ്റാണ്. തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന സൈനികൻ സുരക്ഷിതനാണ്. അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവധിക്ക് നാട്ടിലെത്തിയ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലുള്ള റൈഫിൾമാൻ മുഹമ്മദ് യാസിൻ ഭട്ടിനെ ഭീകരർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബുഡ്ഗാം ജില്ലയിലെ ക്വാസിപൊര ഛദൂരയിലാണ് സംഭവം നടന്നതെന്നുമായിരുന്നു റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. Content Highlights:Reports of Army jawan missing incorrect, clarifies Defence ministry
from mathrubhumi.latestnews.rssfeed https://ift.tt/2Hc2k54
via
IFTTT
No comments:
Post a Comment