നികുതിബാധകമായ ഹോട്ടലുകൾ അമ്പതിനായിരം: ജി.എസ്.ടി. രജിസ്ട്രേഷനുള്ളത് 4600 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

നികുതിബാധകമായ ഹോട്ടലുകൾ അമ്പതിനായിരം: ജി.എസ്.ടി. രജിസ്ട്രേഷനുള്ളത് 4600

സംസ്ഥാനത്ത് ജി.എസ്.ടി. രജിസ്ട്രേഷനിൽ പിന്നാക്കംനിൽക്കുന്നത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് മേഖല. വർഷം 20 ലക്ഷത്തിൽ കൂടുതൽ വിറ്റുവരവുള്ള ഹോട്ടലുകൾ ജി.എസ്.ടി. രജിസ്ട്രേഷനെടുക്കണമെന്നാണ് നിബന്ധന. ദിവസം ശരാശരി 5480 രൂപയുടെ വ്യാപാരമുള്ള ഹോട്ടലുകൾക്കെല്ലാം രജിസ്ട്രേഷൻ വേണം. ഈ വരുമാനമനുസരിച്ച് സംസ്ഥാനത്തെ 50,000-ത്തോളം ഹോട്ടലുകൾ ജി.എസ്.ടി. രജിസ്ട്രേഷനെടുക്കണം. എന്നാൽ ഉള്ളത് 4600 ഹോട്ടൽ-റെസ്റ്ററന്റുകൾക്കുമാത്രം. രജിസ്ട്രേഷനെടുത്തവയിൽ 900-ത്തോളം ഹോട്ടലുകൾ അത് റദ്ദാക്കിയിട്ടുമുണ്ട്. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷനിൽ പോലും 35,000-ത്തോളം അംഗങ്ങളുണ്ട്. മുഖംതിരിക്കാനുള്ള കാരണങ്ങൾ * രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ കോമ്പോസിഷൻ രീതിയിൽ അഞ്ച് ശതമാനം ജി.എസ്.ടി. നല്കണം. ഉപഭോക്താക്കളിൽനിന്ന് ഇത് ഈടാക്കാനാവില്ല. ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ബാധകമല്ല. ലാഭത്തിൽനിന്ന് ഇത് നൽകണം. * വാറ്റ് നികുതിക്കാലത്ത് 0.5 ശതമാനമായിരുന്നു നികുതി. ഇതിപ്പോൾ അഞ്ചുശതമാനമാക്കി. പത്തിരട്ടി വർധന കൈയിൽനിന്ന് നല്കണം. ഇത് താങ്ങാനാകാത്തതാണെന്ന് ഹോട്ടലുകാർ പറയുന്നു. * രജിസ്ട്രേഷനെടുത്ത് പ്രവർത്തനം നടത്തുമ്പോൾ നികുതിപ്പണം ഇൗടാക്കാനായി ഭക്ഷണയിനങ്ങളുടെ വില കൂട്ടേണ്ടി വരും. ഇത് വ്യാപാരക്കുറവിന് കാരണമാകുന്നു. * രജിസ്ട്രേഷനെടുത്താൽ കണക്കുകൾ സമർപ്പിക്കുന്നതിനും മറ്റുമായി സമയവും പണവും ചെലവിടണം. ജി.എസ്.ടി. നെറ്റ്വർക്കോടുകൂടിയ കംപ്യൂട്ടറും ഒാഡിറ്ററും വേണം. നികുതി ഒരു ശതമാനമാക്കണം ഹോട്ടലുകളുടെയും റെസ്റ്ററന്റുകളുടെയും ജി.എസ്.ടി. ഒരു ശതമാനമാക്കി നിശ്ചയിക്കണം. പത്തിരട്ടിയാണ് നികുതി വർധന. പിടിച്ചുനില്കാനാകാതെ ചെറുകിട ഹോട്ടലുകൾ പൂട്ടുകയാണ്. നികുതി നല്കാനായി വില ഉയർത്തിയാൽ അത് ഉപഭോക്താവിനെയും ബാധിക്കും. പ്രശ്നത്തിൽ ധനമന്ത്രി ഇടപെടണം. -ജി.കെ. പ്രകാശ്, ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ്.


from mathrubhumi.latestnews.rssfeed https://ift.tt/2tZtOlI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages