ബാലാകോട്ട്‌ വ്യോമാക്രമണം; 130 കോടി ജനങ്ങളാണ് എന്റെ തെളിവെന്ന് പ്രധാനമന്ത്രി മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

ബാലാകോട്ട്‌ വ്യോമാക്രമണം; 130 കോടി ജനങ്ങളാണ് എന്റെ തെളിവെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ബാലാകോട്ടിൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനെ സന്തോഷിപ്പിക്കുകയാണ് അത്തരം ആളുകൾ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 130 കോടി ജനങ്ങളാണ് എന്റെ തെളിവ്. പാകിസ്താനെ സന്തോഷിപ്പിക്കുന്നത് ദയവായി നിർത്തണമെന്നും ഗാസിയാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയെ സംബന്ധിച്ച് ചില പ്രതിപക്ഷ പാർട്ടികളുടെ വൃത്തികെട്ട രാഷ്ട്രീയം 130 കോടി ജനങ്ങളും കണ്ടിട്ടുണ്ട്. സൈന്യത്തിന്റെ ശക്തിയിൽ രാജ്യം അഭിമാനിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുന്നു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായാണ് രാജ്യം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾക്ക് പുറമെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സിആർപിഎഫ് ജവാന്മാരുടെ കുടുംബവും രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള സൈനികരായ പ്രദീപ് കുമാർ, റാം വകീൽ എന്നിവരുടെ കുടുംബാംഗങ്ങളാണ് ഇന്ത്യ തിരിച്ചടി നടത്തിയതിന്റെ തെളിവുകൾ വേണമെന്നാവശ്യപ്പെട്ടത്. Content Highlights:"130 Crore Indians Are My Proof": PM Modi On Questions Over Air Strikes


from mathrubhumi.latestnews.rssfeed https://ift.tt/2J29XN4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages