കറാച്ചി: ഐ.സി.സിയുടെ തർക്ക പരിഹാര സമിതിയിൽ സമർപ്പിച്ച കേസ് തോറ്റതോടെ ബി.സി.സി.ഐക്ക് നഷ്ടപരിഹാരത്തുക നൽകി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഏകദേശം 1.6 ദശലക്ഷംയു.എസ് ഡോളർ ( ഏകദേശം 10,96,64,800 ഇന്ത്യൻ രൂപ) ആണ് പി.സി.ബി നഷ്ടപരിഹാരമായി ബി.സി.സി.ഐക്ക് നൽകിയത്. പി.സി.ബി ചെയർമാൻ എഹ്സാൻ മാനി തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഇന്ത്യ പിന്മാറിയത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി പാക് ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ സമീപിച്ചിരുന്നു. ബി.സി.സി.ഐയിൽ നിന്ന് 70 മില്യൺ യു.എസ് ഡോളർ (ഏകദേശം 500 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പി.സി.ബി ഐ.സി.സിയെ സമീപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നവംബറിൽ ഹർജി തള്ളിയ ഐ.സി.സിയുടെ തർക്ക പരിഹാര സമിതി, പി.സി.ബി നൽകിയ ഹർജിയുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി തങ്ങൾക്കു ചെലവായ തുക അവരിൽനിന്നു തന്നെ ഈടാക്കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. മൈക്കിൾ ബിലോഫ് നേതൃത്വം നൽകുന്ന തർക്കപരിഹാര സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ബി.സി.സി.ഐ ആവശ്യപ്പെട്ട തുകയുടെ അറുപത് ശതമാനം നൽകാനായിരുന്നു നിർദേശം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിൽ പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. പരമ്പര നടത്താൻ ആദ്യം സമ്മതിച്ച ഇന്ത്യ പിന്നീട് പിന്മാറിയതു കാരണം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് പി.സി.ബി, ഐ.സി.സിയെ സമീപിച്ചത്. അതേസമയം നിയമയുദ്ധത്തിൽ വിജയിച്ചതോടെ നിയമനടപടികൾക്കായി ചിലവായ തുക ആവശ്യപ്പെട്ട് ബി.സി.സി.ഐ, ഐ.സി.സിയുടെ തർക്ക പരിഹാര സമിതിയെ സമീപിച്ചു. ഈ ഹർജിയിൽ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു ഐ.സി.സിയുടെ തീരുമാനം. കേസ് നടത്തിപ്പിനായി ചെലവായ തുക, പാനൽ അംഗങ്ങളുടെ ചെലവുകൾ, ട്രിബ്യൂണൽ അംഗങ്ങൾക്കായി ചെലവഹിച്ച തുക എന്നിവ ഉൾപ്പെടുത്തി ബി.സി.സി.ഐ ആവശ്യപ്പെട്ട തുകയുടെ 60 ശതമാനം പി.സി.ബി നൽകണമെന്നായിരുന്നു ഐ.സി.സിയുടെ ഉത്തരവ്. ഭീകരർക്ക് പാകിസ്താൻ സഹായം നൽകുന്നത് നിർത്താതെ അവരുമായി കളിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യ, പാകിസ്താനുമായുള്ള പരമ്പരകളിൽ നിന്ന് പിന്മാറിയത്. Content Highlights:pcb pays compensation to bcci after losing case in the icc dispute resolution committee
from mathrubhumi.latestnews.rssfeed https://ift.tt/2CmGZld
via
IFTTT
No comments:
Post a Comment