ചേട്ടന്‍ പണമടച്ചു; അനില്‍ അംബാനി അകത്താകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

ചേട്ടന്‍ പണമടച്ചു; അനില്‍ അംബാനി അകത്താകില്ല

ന്യൂഡൽഹി:ടെലികോം ഘടക നിർമാതാക്കളായ 'എറിക്സണി'ന് നൽകാനുള്ള 458.77 കോടി രൂപയുടെ കുടിശ്ശിക റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി കൊടുത്തുതീർത്തു. നാലാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തീർത്തില്ലെങ്കിൽ മൂന്നു മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി വിധിച്ചിരുന്നു. സുപ്രീം കോടതി വിധിച്ച പിഴ കൂടി ഉൾപ്പെട്ടാൽ മൊത്തം നൽകിയത് 462 കോടി രൂപയാണ്. പണം കൊടുത്തുതീർത്തതോടെ അനിൽ അംബാനിക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരില്ല. പണം കിട്ടിയതായി എറിക്സണിന്റെ അഭിഭാഷകൻ അറിയിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് പണം കൈമാറാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണ്. 2017-ൽ റിലയൻസ് കമ്യൂണിക്കേഷൻസ് പാപ്പരത്ത ഹർജി ഫയൽ ചെയ്തതോടെയാണ് കുടിശ്ശിക സംബന്ധിച്ച് എറിക്സണുമായി തർക്കം തുടങ്ങിയത്. ഒരു വർഷത്തിലേറെയായി തർക്കം തുടരുകയായിരുന്നു. റിലയൻസ് കമ്യൂണിക്കേഷൻസിന് മൊത്തം 46,000 കോടി രൂപയുടെ കടബാധ്യതയാണ് ഉള്ളത്. റിലയൻസ് ജിയോയ്ക്ക് ടെലികോം ബിസിനസും കനേഡിയൻ കമ്പനിയായ ബ്രൂക്ഫീൽഡിന് ടവർ കമ്പനിയും വിൽക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2UHGBFl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages