ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്ന് കോൺഗ്രസിൽ ആവശ്യം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കർണാടകത്തിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിട്ടുണ്ട്. ബംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു എന്നിവയിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. രാഹുൽഗാന്ധി മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കർണാടകത്തിൽ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുൽഗാന്ധിയും പിന്തുടരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കർണാടകം കൂടാതെ തമിഴ്നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്നാട്ടിൽനിന്ന് രാഹുൽ ഗാന്ധിക്കായി ഉയർത്തിക്കാട്ടുന്നത്. കേരളത്തിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് ആവശ്യമുയർന്നത്. Content Highlights:Congress, Rahul Gandhi, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2TVNO7u
via
IFTTT
No comments:
Post a Comment