നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 19, 2019

നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പുകേസിൽ രാജ്യംവിട്ട വിവാദ വ്യവസായി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്. ലണ്ടൻ കോടതിയാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. നീരവ് മോദിയെ കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. അടുത്ത ദിവസംതന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ്റിപ്പോർട്ട്. വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ നിലവിലുള്ള കേസിൽ വിചാരണ പൂർത്തിയായാൽ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. നീരവ് മോദിയും ബന്ധുക്കളും ചേർന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് തട്ടിപ്പുകേസിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുൽ ചോക്സിക്കും എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുൽ ചോക്സിയും രാജ്യംവിട്ടിരുന്നു. Content Highlights:Arrest Warrant Issued, Nirav Modi, London Court, pnb scam


from mathrubhumi.latestnews.rssfeed https://ift.tt/2UNqVR3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages