മുംബൈ: ഓഹരി സൂചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 108 പോയന്റ് നേട്ടത്തിൽ 38203ലും നിഫ്റ്റി 18 പോയന്റ് ഉയർന്ന് 11481ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 557 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 296 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ബിപിസിഎൽ, റിലയൻസ്, ഭാരതി എയർടെൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, പിഎൻബി, കാനാറ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി സുസുകി, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, എംആന്റ്എം, ബജാജ് ഓട്ടോ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2HH2OQg
via
IFTTT
No comments:
Post a Comment