പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അർദ്ധരാത്രി വരെ നീണ്ട നാടകീയതകൾക്കൊടുവിലാണ് സാവന്തിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ ഗോവയിലെ നിമയസഭാ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ നിര്യാണത്തെത്തുടർന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എം.എൽ.എ. സുദിൻ ധവാലികർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാത്രി രണ്ട് മണിയടെയായിരുന്നു സത്യപ്രതിജ്ഞ. രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കൾ ഗവർണ്ണറെ കണ്ട് ചർച്ച നടത്തിയത്. content highlights:BJPs Pramod Sawant Made Goa Chief Minister
from mathrubhumi.latestnews.rssfeed https://ift.tt/2Ffbk5Q
via
IFTTT
No comments:
Post a Comment