കൊച്ചി: ഇന്ത്യയ്ക്കായ അണ്ടർ 17 ലോകകപ്പിൽ ബൂട്ട് കെട്ടിയ മലയാളി താരം കെ.പി രാഹുൽ അടുത്ത സീസണിൽ ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരമായിരുന്ന രാഹുലിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മുൻ ഇന്ത്യൻ അണ്ടർ 17 താരമാണ് രാഹുൽ. 19-കാരനായ രാഹുലിന് പുറമെ ധീരജ് സിങ്, ജെക്സൻ സിങ്, മുഹമ്മദ് റാകിപ്, നൊങ്ഡംബ നരോം എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നേരത്തെ സ്വന്തമാക്കിയിരുന്നത്. തൃശൂർ സ്വദേശിയായ രാഹുൽ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി 17 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഇത്തവണത്തെ സീസണിൽ മൂന്നു ഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചു. സൂപ്പർകപ്പ് യോഗ്യതാ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ടീമിലും രാഹുൽ ഉണ്ടായിരുന്നു. Content Highlights:ISL Kerala Blasters sign Rahul KP
from mathrubhumi.latestnews.rssfeed https://ift.tt/2TgOnV8
via
IFTTT
No comments:
Post a Comment