പൊതുവെ സ്ത്രീവിരുദ്ധമായി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍റ്റെ. ഇക്കുറിയും അദ്ദേഹം പതിവ് തെറ്റിച്ചില്ല. സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ പതിവ് ശൈലിപോലെ തന്നെ അത്യധികം സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാണ് റോഡ്രിഗോ നടത്തിയത്. ''നിങ്ങളെപ്പോലുള്ള തലയ്ക്ക് വെളിവില്ലാത്ത സ്ത്രീകള്‍ കാരണം ഇപ്പോള്‍ എനിക്ക് ഒന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ പോലും പറ്റാതെയായി. ഞാന്‍ പറയുന്ന ഓരോ വാക്കിനേയും നിങ്ങളിങ്ങനെ വിമര്‍ശിച്ചുകൊണ്ട് ഇരിക്കും''. രാജ്യത്തെ അഭ്യസ്ത വിദ്യരായ സ്ത്രീകള്‍ തിങ്ങി നിറഞ്ഞ ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് സംസാരിച്ചു.
വനിതാദിനത്തോട് അനുബന്ധിച്ച് മിലിറ്ററിയിലെയും പോലീസിലേയും മികവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്ന വേളയിലാണ് ഈ സ്ത്രീകളെ പ്രസിഡണ്ട് അഭിസാരിക എന്നര്‍ത്ഥം വരുന്ന ''പുട്ട'' എന്നുള്‍പ്പടെ വിളിക്കുന്നത്. ''കാത്തോലിക പുരോഹിതരില്‍ നിന്നും പരമാവധി അകലം പാലിക്കണം, പെണ്ണുങ്ങളുടെ മണം അവര്‍ക്കു കിട്ടിയാല്‍ പിന്നെ പെണ്ണുങ്ങളെ നിങ്ങളുടെ കാര്യം തീര്‍ന്നു'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ വിവാദമായി.
എന്താണ് നിങ്ങളുടെ പ്രസംഗങ്ങളില്‍ ഇത്ര സ്ത്രീവിരുദ്ധത എന്ന ചോദ്യത്തിനുള്ള മറുപടിയും റോഡ്രിഗോ അവിടെ വെച്ച് പറയുകയുണ്ടായി.'' വെറുപ്പോ? എനിക്കോ? എനിക്ക് സ്ത്രീകളെ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടല്ലേ എനിക്ക് രണ്ട് ഭാര്യമാരുള്ളത്? എനിക്ക് പെണ്ണുങ്ങളെ ഇഷ്ടമാണെന്നും അവര്‍ എനിക്ക് ഒരു ഹരമാണെന്നും മനസിലാക്കാന്‍ ഇതിലും മികച്ച തെളിവ് വേണോ? '' റോഡ്രിഗോ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് വിമതരായ സ്ത്രീകളുടെ യോനിയിലേക്ക് നിറയൊഴിക്കണം എന്ന പരാമര്‍ശം നടത്തിയതിനാണ് റോഡ്രിഗോ ലോകത്താകെ കുപ്രസിദ്ധി നേടിയത്. റോഡ്രിഗോയുടെ പ്രസംഗത്തില്‍ അശ്‌ളീല പടങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടാകുമെന്ന് എല്ലാവരും മുന്‍കൂട്ടി തന്നെ ഊഹിക്കുന്നതിനാല്‍ ഇപ്പോള്‍ ഇയാളുടെ അപകടകരമായ പരാമര്‍ശം പോലും ജനങ്ങള്‍ സാധാരണ സംഭവമെന്ന പോലെയാണ് കാണുന്നത്.
from mangalam.com https://ift.tt/2J8LbLy
via IFTTT
No comments:
Post a Comment