പത്തനംതിട്ട : നിരപരാധികള്‍ക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിന്റെ ശാപം പി.സി ജോര്‍ജിനെ തലമുറകളോളം വേട്ടയാടുമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. രഹ്ന ഫാത്തിമയെ താന്‍ ഒളിവില്‍ പാര്‍പ്പിച്ചുവെന്നാണ് പി.സി ഇപ്പോള്‍ പറയുന്നത്. ഇത്തരം അസത്യപ്രചാരണങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന ശാപം വിട്ടുമാറില്ല എന്നത് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കേണ്ടത് കുടുംബാംഗങ്ങളാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പി.സി ജോര്‍ജ് പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയും രീതിയും അനുസരിച്ച് ആര്‍ക്കു വേണമെങ്കിലും മത്സരിക്കാം. എന്നാല്‍, ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പത്തനംതിട്ടയിലെ ജനങ്ങളാണ്.
ഇടതുപക്ഷവും യു.ഡി.എഫും തമ്മിലാണ് പോരാട്ടം നടക്കുക, ബാക്കി ആരു വേണമെങ്കിലും മത്സരിച്ചോട്ടെ എന്നും വീണാ ജോര്‍ജ് പറഞ്ഞു.
from mangalam.com https://ift.tt/2TLHHTd
via IFTTT
No comments:
Post a Comment