ചണ്ഡിഗഢ്: ഇന്ത്യയുടെ മുൻ പേസർ വി.ആർ.വി സിങ്ങ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരിക്കിന്റെ പിടിയിലായതിനാൽ കളിക്കാനാകില്ലെന്നും ക്രിക്കറ്റിനോട് വിടപറയുകയാണെന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് വി.ആർ.വി സിങ്ങ് വ്യക്തമാക്കി. 2006-07 സീസണിൽ ഇന്ത്യക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് പഞ്ചാബ് താരം. ഒപ്പം രണ്ട് ഏകദിനങ്ങളിലും ഇന്ത്യൻ ജഴ്സി അണിഞ്ഞു. ആരേയും കുറ്റപ്പെടുത്താനില്ല. എന്റെ പരിക്ക് മറികടക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ എനിക്ക് അതിൽ നിന്ന് മുക്തനാകാനായില്ല. ഇന്ത്യക്ക് വേണ്ടി കളിച്ചത് മഹത്തരമായി കാണുന്നു. ഒപ്പം ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനായതും. വി.ആർ.വി സിങ്ങ് വ്യക്തമാക്കി. 2006-ൽ വിൻഡീസിനെതിരേ സെന്റ് ജോൺസിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ 34-കാരന്റെ അരങ്ങേറ്റം. 10 ഇന്നിങ്സിൽ നിന്ന് എട്ടു വിക്കറ്റെടുത്തിട്ടുണ്ട്. 2006-ൽ തന്നെ ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിൽ അരങ്ങേറിയ വി.ആർ.വി സിങ്ങിന്റെ അക്കൗണ്ടിൽ വിക്കറ്റൊന്നുമില്ല. ഏറെ നാളായി ഇന്ത്യൻ ടീമിന് പുറത്താണ് ഈ പഞ്ചാബ് താരം, ആഭ്യന്തര ക്രിക്കറ്റിൽ വി.ആർ.വി സിങ്ങ് പഞ്ചാബിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. 2014ലാണ് അവസാനമായി പഞ്ചാബിന് വേണ്ടി കളിച്ചത്. അന്ന് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫിയിൽ ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റും പഞ്ചാബ് താരം നേടി. ആകെ 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ വി.ആർ.വി സിങ്ങ് കളിച്ചു. 2003ൽ അണ്ടർ-19 ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. Content Highlights: Former India pacer VRV Singh announces retirement from all formats
from mathrubhumi.latestnews.rssfeed https://ift.tt/2HtsDTI
via
IFTTT
No comments:
Post a Comment