തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ വക്താവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ കേരളത്തില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നതിന്റെ തുടക്കമായി മാത്രം ടോം വടക്കന്റെ വരവ് കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രീധരന്‍പിള്ള കേരളത്തില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ശ്രീധരന്‍പിള്ള വ്യക്തമായ മറുപടി പറഞ്ഞില്ല. എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി അക്കോമഡേറ്റ് ചെയ്യാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശ്രീധപ്രിള്ള വ്യക്തമാക്കി. തൃശൂരിലോ ചാലക്കുടിയിലോ ടോം വടക്കന്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.
നേരത്തെ കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനുമായ രാമന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീള ദേവി എന്നിവര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ശബരിമല പ്രക്ഷോഭത്തിന്റെ പിന്നാലെയാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്.
from mangalam.com https://ift.tt/2T0Q74N
via IFTTT
No comments:
Post a Comment