ഗുരുഗ്രാം: ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരമുള്ള 10 നഗരങ്ങളിൽ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യൻ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതിൽ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനം പറയുന്നു. ഐക്യുഎയർ എയർവിഷ്വൽ എന്ന ഏജൻസിയും ഗ്രീൻപീസും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 2018ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മലിനീകരണത്തിന്റെ തോതിൽ രണ്ടാം സ്ഥാനത്തുള്ളത് ഗാസിയാബാദ് ആണ്. ലോകത്തെ ഏറ്റവും മലിനീകരമുള്ള 30 നഗരങ്ങളെടുത്താൽ അതിൽ 22ഉം ഇന്ത്യയിലാണ്. ചൈനയിലെ അഞ്ച് നഗരങ്ങളും പാകിസ്താനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടൺ നഗരം എട്ടാം സ്ഥാനത്തും പാകിസ്താനിലെ ലാഹോർ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകൾക്കുവേണ്ടിയും ഉത്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനംചൂണ്ടിക്കാട്ടുന്നു. ഏറ്റവും രൂക്ഷമായ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് ഒന്നാമതും പാകിസ്താൻ രണ്ടാമതും അഫ്ഗാനിസ്ഥാൻ നാലാമതുമാണുള്ളത്. Image Credit: IQAir AirVisual വായു മലിനീകരണം മൂലം അടുത്ത വർഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകൾ നഷ്ടമാകുമെന്ന് പഠനം മുന്നറിയിപ്പു നൽകുന്നു. മനുഷ്യ ജീവനുകൾക്കുണ്ടാകുന്ന നഷ്ടത്തിനു പുറമേ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നാണ്കണക്കുകൂട്ടുന്നത്. മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി അതിന്റെ പതിന്മടങ്ങ് തുകചിലവഴിക്കേണ്ടിവരുമെന്നും പഠനം പറയുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങൾ മുൻനിർത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.മനുഷ്യ ശരീരത്തിന് ഹാനികരമായ വിധത്തിൽ അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന, സൂക്ഷ്മമായ വിഷവസ്തുക്കളുടെഅളവ് മുൻനിർത്തിയാണ് നഗരങ്ങളിലെ മലിനീകരണ തോത് പഠനത്തിൽ വിലയിരുത്തിയിരിക്കുന്നത്. Content Highlights:most polluted cities in the world are in India, Air pollution
from mathrubhumi.latestnews.rssfeed https://ift.tt/2XFzeQn
via
IFTTT
No comments:
Post a Comment