ഇസ്ലാമാബാദ്: ഹിന്ദുക്കളെ അധിക്ഷേപിച്ച മന്ത്രിക്കെതിരെ പാകിസ്താനിൽ പ്രതിഷേധം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യസാംസ്കാരിക വകുപ്പ് മന്ത്രി ഫയ്യാസുൾ ഹസൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഗോമൂത്രം കുടിക്കുന്നവർ, ബിംബാരാധകർ തുടങ്ങിയ പദപ്രയോഗങ്ങളോടെയാണ് ഫയാസുൾ ഹസൻ ഹിന്ദുക്കളെ അപഹസിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് ബന്ധം തകർന്നിരിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞമാസം നടത്തിയ പത്രസമ്മേളനത്തിൽ വിവാദ പരാമർശങ്ങൾ ഇയാൾ നടത്തിയത്. ഞങ്ങൾ മുസ്ലീങ്ങളാണ്, മൗല അലിയായുടെയും ഹസ്രത് ഉമ്രയുടെയും ധീരതയുടെ കൊടിയാണ് ഞങ്ങളുടെ പക്കലുള്ളത്. നിങ്ങളുടെ പക്കൽഅതില്ല. അത് നിങ്ങളുടെ കൈയിലല്ല ഉള്ളത്. ഞങ്ങളേക്കാൾ എന്തുകൊണ്ടും ഏഴുമടങ്ങ് കേമന്മാരാണെന്ന മിഥ്യാധാരണയിൽ പ്രവർത്തിക്കരുത്. ഞങ്ങൾക്കെന്താണ് ഉള്ളതെന്നും നിങ്ങൾക്കില്ലാത്തതെന്താണെന്നും വിഗ്രഹാരാധകരായ നിങ്ങൾ അറിയണം- ഫയാസുൾ ഹസൻ പറഞ്ഞു. പാക് മന്ത്രിയുടെ പരാമർശം പാകിസ്താനിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ സാമൂഹിക രംഗത്തുനിന്ന് ഫയാസുൾ ഹസനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പാകിസ്താനിലെ ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അംഗം കൂടിയാണ് ഫയ്യാസുൾ ഹസൻ. മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. മന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയർന്നത്. പാകിസ്താനിലെ ജനസംഖ്യയിൽ 1.6 ശതമാനം മാത്രമാണ് ഹിന്ദുമതവിശ്വാസികളുള്ളത്. ഇവർക്കായി പാർലമെന്റിലും പ്രവിശ്യാ അസംബ്ലികളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. This is what we get in response to our love & patriotism for #Pakistan from @PTIPunjabPK Minister @Fayazchohanpti using derogatory words for #Hindus "cows urine" peenay walo & "idol worshippers" without realizing that #4million Hindus live here. Even his party has Hindu MPs. pic.twitter.com/h8rbpVcjLr — Kapil Dev (@KDSindhi) March 4, 2019 Content Highlights:Pak Minister Anti Hindu Remarks criticized
from mathrubhumi.latestnews.rssfeed https://ift.tt/2Ujn2Tn
via
IFTTT
No comments:
Post a Comment