ന്യൂഡൽഹി:യശ്വന്ത്പുർ-ടാറ്റാ നഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ പാൻട്രികാറിൽ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോധാവരി ജില്ലയിൽ വെച്ചാണ് പാൻട്രികാറിൽ തീ പടർന്നത്. ഇതിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ പാൻട്രികാർ കോച്ച് വിഭജിച്ചതോടെ മറ്റുകോച്ചുകളിലേക്ക് തീപടരുന്നത് തടയാനായി. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പാൻട്രികാർ പൂർണ്ണമായും കത്തിയെരിഞ്ഞിട്ടുണ്ട്. കോച്ച് വിഭജിക്കുന്നതിന് മുമ്പായി ജീവനക്കാർ തീയണക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ജാർഖണ്ഡ് തലസ്ഥാനമായ ജംഷെഡ്പുറിലേക്ക് പോകുകയായിരുന്നു തീവണ്ടി.തീപ്പിടിത്തത്തെ തുടർന്ന് ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ പലയിടങ്ങളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു. നിലവിൽ സർവീസുകൾ സാധാരണഗതിയിലായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. Fire broke out in pantry car of train running between Tatanagar and Yeshwantpur at Gollaprollu #EastGodavari #AP in early hours; chain was quickly pulled, pantry car separated from rest of train averting huge accident, saving lives & property #BurningTrain @tweetsreekanth_ @ndtv pic.twitter.com/cKcsqW5Ync — Uma Sudhir (@umasudhir) March 5, 2019 Burnt portion of Tatanagar - Yeshwantpur Express after daybreak @tweetsreekanth_ @ndtv #BurningTrain pic.twitter.com/Y3FnG2ZMmF — Uma Sudhir (@umasudhir) March 5, 2019 Content Highlights:Train From Bengaluru Catches Fire, Many Trains In Andhra Pradesh Delayed
from mathrubhumi.latestnews.rssfeed https://ift.tt/2UlMmZ8
via
IFTTT
No comments:
Post a Comment