വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

വ്യാപാര രംഗത്ത് ഇന്ത്യക്കുള്ള മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുന്നു

വാഷിങ്ടൺ:വ്യാപാര രംഗത്ത് ഇന്ത്യക്ക് നൽകി വരുന്ന മുൻഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടർന്നാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന. "ഞാൻ ഈ നടപടികൾ കൈക്കൊള്ളുന്നത് അമേരിക്കയും ഇന്ത്യൻ സർക്കാറുംതമ്മിലുള്ള കഠിനമായ വ്യാപാര സംഘട്ടനങ്ങൾക്ക് ശേഷമാണ്. ഇന്ത്യൻ വിപണിയിൽ അമേരിക്കക്ക് ന്യായമായതും യുക്തിസഹവുമായ അവസരങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പ് നൽകാൻ ഇന്ത്യക്ക് സാധിച്ചില്ല",ട്രംപ് യുഎസ് പ്രതിനിധിസഭാ നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു. യുഎസ് ട്രേഡ് തലവന്റെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പദ്ധതിയിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്തതായി അവർ അറിയിച്ചു. അറുപത് ദിവസങ്ങൾക്ക് ശേഷമായിരിക്കും അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം പ്രാബല്യത്തിൽ വരികയെന്നാണ് റിപ്പോർട്ടുകൾ. ജിഎസ്പിപരിപാടിയുടെ ഗുണഭോക്താവ് ഇന്ത്യയായിരുന്നു.അധികാരമേറ്റത് മുതൽ ഇന്ത്യക്കുള്ള ഈ പദവി അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യക്ക് പുറമെ തുർക്കിക്കുള്ള മുൻഗണനയും യുഎസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.2017-ൽ ഇന്ത്യയുമായുള്ള യുഎസിന്റെ ചരക്കു-സേവന വ്യാപാര കമ്മി 27.3 ബില്യൻ ഡോളറായിരുന്നു. Content Highlights:Donald Trump plans to end India's preferential trade treatment


from mathrubhumi.latestnews.rssfeed https://ift.tt/2Cf8ugT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages