കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. രൂക്ഷമായ ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ സുരക്ഷാ സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ത്രാലിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം സുരക്ഷാസേനയ്ക്ക് ലഭിച്ചത്. തുടർന്ന് നടന്ന തിരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയുടെ നടപടിക്കിടെ പുലർച്ചെയോടെ ഒരു ഭീകരനെ വധിച്ചിരുന്നു. പിന്നാലെ രണ്ടാമനെയും സേന വകവരുത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്രണ്ട് ലഷ്കർ ഇ തോയ്ബ ഭീകരരെ കുപ്വാരയിൽ സുരക്ഷാസേന വധിച്ചിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസൈനികർക്കും ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. Content Highlights:Two terrorists killed in the ongoing encounter between security forces and terrorists in Tral


from mathrubhumi.latestnews.rssfeed https://ift.tt/2XEgQY9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages