ഭീകരർക്ക് മറുപടി കൊടുക്കുന്നത് എന്റെ ഒരു പ്രകൃതമാണ്, നാളുകളോളം കാത്തിരിക്കാന്‍ എനിക്കിഷ്ടമല്ല-മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 5, 2019

ഭീകരർക്ക് മറുപടി കൊടുക്കുന്നത് എന്റെ ഒരു പ്രകൃതമാണ്, നാളുകളോളം കാത്തിരിക്കാന്‍ എനിക്കിഷ്ടമല്ല-മോദി

അഹമ്മദാബാദ്: എവിടെകയറിയൊളിച്ചാലും തീവ്രവാദികളെ വെറുതെവിടില്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി. അഹമ്മദാബാദിലെ പൊതുയോഗത്തിൽ പുൽവാമ ആക്രമണത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയുടെ തിരിച്ചടിയെ കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "കൃത്യമായ മറുപടി കൊടുക്കുക എന്നത് എന്റെ ഒരു പ്രകൃതമാണ്. ഭീകരവാദികളുടെ വീട്ടിൽ കയറി അവരെ ഞങ്ങൾ തുടച്ചു നീക്കും. ഭൂമിക്കടിയിൽ ഒളിച്ചാൽ പോലും അവരെ അവിടെ നിന്ന് വലിച്ച് പുറത്തിട്ട് നിഷ്കാസനം ചെയ്യും",പ്രധാനമന്ത്രി പറഞ്ഞു. ശത്രുക്കളുടെ സാമ്രാജ്യത്തേക്ക്കയറി അവരെ പ്രഹരിക്കുക എന്നതാണ് ഞങ്ങളുടെ നയമെന്നും അതിനായി നാളുകളോളം കാത്തിരിക്കാൻ തനിക്കിഷ്ടമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് ഈ ആക്രമണം എന്ന പ്രതിപക്ഷ ആരോപണത്തിനെതിരേയും മോദി പ്രതികരിച്ചു. ആദ്യ മിന്നലാക്രമണം നടക്കുമ്പോൾ ഏതെങ്കിലും തിരഞ്ഞെടെുപ്പുണ്ടായിരുന്നോ. കഴിഞ്ഞ നാൽപത് വർഷമായി നമ്മൾ ഭീകരവാദത്തിന്റെ ഫലം അനുഭവിക്കുകയാണ്.അധികാരമെന്നത് എനിക്ക് വിഷയമല്ല. ഞാൻ ആകുലപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയിൽ മാത്രമാണ, പ്രധാനമന്ത്രി പറഞ്ഞു. content highlights:PM Warns terrorists, says its his nature to give a fitting reply


from mathrubhumi.latestnews.rssfeed https://ift.tt/2C6XEsY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages