പാര്‍ട്ടി പറഞ്ഞാല്‍ ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന്‌ അടൂര്‍ പ്രകാശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

പാര്‍ട്ടി പറഞ്ഞാല്‍ ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന്‌ അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകുമെന്ന്കോൺഗ്രസ് നേതാവും എംഎൽഎയുമായ അടൂർ പ്രകാശ്. നിലവിൽ തന്റെ പേര് പരിഗണിക്കുന്നതായ വിവരം വാർത്തകളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളൂവെന്നും അടൂർ പ്രകാശ് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ശബരിമല വിഷയത്തിൽ ചെയ്തത്. അന്നും ഇന്നും കോൺഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പമാണ്. അതുകൊണ്ട് തന്നെ നിലവിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിന് അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്-അദ്ദേഹം പറഞ്ഞു. 1989 ൽ തലേക്കുന്നിൽ ബഷീറായിരുന്നു ആറ്റിങ്ങലായി മാറിയ പഴയ ചിറയിൻകീഴ് മണ്ഡലത്തിൽ അവസാനമായി വിജയിച്ച കോൺഗ്രസ് നേതാവ്. പലപ്പോഴും വ്യക്തമായ ഗൃഹപാഠം നടത്താതെയാണ് ആറ്റിങ്ങലിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നടത്തുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് ശക്തനായ പോരാളിയെത്തന്നെ കളത്തിലിറക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. സിറ്റിങ് എം.പി. എ സമ്പത്താണ് ആറ്റിങ്ങലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി.സമ്പത്തിനെതിരെ അടൂർ പ്രകാശ് വരുന്നതോടെ കടുത്ത മത്സരത്തിനാണ് ആറ്റിങ്ങലിൽ സാധ്യത തെളിയുന്നത്. Content Highlights:Adoor Prakash Will Candidate From Attingal


from mathrubhumi.latestnews.rssfeed https://www.mathrubhumi.com/election/2019/lok-sabha/kerala-20-20/attingal/adoor-prakash-will-candidate-from-attingal--1.3627660
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages