ഐടിഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ഐടിഐ വിദ്യാര്‍ഥിയുടെ കൊലപാതകം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: ഐടിഐ വിദ്യാർഥി രഞ്ജിത്ത് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. അരിനല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻപിള്ളയാണ് അറസ്റ്റിലായത്. സിഐ എസ്. ചന്ദ്രദാസിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് സരസൻപിള്ള. കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തുക. തേവലക്കര അരിനല്ലൂർ ചിറക്കാലക്കോട്ട് കിഴക്കതിൽ രാധാകൃഷ്ണപിള്ളയുടെയും രജനിയുടെയും മകൻ രഞ്ജിത് (18) മർദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതിനെതിരെയും സരസൻ പിള്ളയ്ക്കെതിരെയും ചവറ തെക്കുംഭാഗം പോലീസ് കേസെടുത്തിരുന്നു. വിനീത് നേരത്തെ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 14ന് ആണ് രഞ്ജിത്തിന് മർദ്ദനമേറ്റത്. പെൺകുട്ടിയെ രഞ്ജിത്ത് കളിയാക്കിയെന്ന് ആരോപിച്ചാണ് സരസൻപിള്ളയും വിനീതിന്റെ നേതൃത്വത്തിലുള്ള സംഘവും രാത്രി രഞ്ജിത്തിന്റെ വീട്ടിലെത്തിയത്. വിനീതിന്റെ അടിയേറ്റ രഞ്ജിത്ത് കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത് ഫെബ്രുവരി 28ന് മരിച്ചു. Content Highlights:student dies after attacked by jail warden, cpm branch secretory arrested, ITI student ranjith death


from mathrubhumi.latestnews.rssfeed https://www.mathrubhumi.com/news/kerala/student-dies-after-attacked-by-jail-warden-cpm-branch-secretory-arrested-1.3627663
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages