തിരുവനന്തപുരം: സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. പാർലമെന്റ് കമ്മിറ്റിയുടെ എതിർപ്പ് മറികടന്ന് ചാലക്കുടിയിൽ ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. കാസർകോട്ട് രണ്ട് പേരുകൾ നിർദേശിക്കപ്പെട്ടെങ്കിലും കെ.പി സതീഷ്ചന്ദ്രനെ സ്ഥാനാർഥിയാക്കാനാണ് തീരുമാനമായത്. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എൻ വാസവൻ തന്നെ മത്സരിപ്പിക്കും. പൊന്നാനി ഒഴികെ 15 സീറ്റിലേയും സ്ഥാനാർഥികളെയാണ് നിശ്ചയിച്ചത്. പൊന്നാനിയിൽ നിർദേശിച്ച പി.വി അൻവർ വേണ്ട എന്ന തീരുമാനമാണ് സമിതിയിലുണ്ടായത്. പി.വി അൻവറുമായി ബന്ധപ്പെട്ടവിവാദങ്ങൾ വീണ്ടും ചർച്ചയാകും എന്നതിനാലാണ് സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ പുരാലോചന വേണമെന്ന അഭിപ്രായം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉയർന്നത്. സിഡ്കോ ചെയർമാനായ നിയാസ് പുളിക്കലകത്തിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്.അതോടെ അൻവറിനെ ഒഴിവാക്കി. പകരം ആര് വേണം എന്ന് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. അൻവറിനെ ഒഴിവാക്കിയതോടെ സിപിഎം മത്സരിപ്പിക്കുന്ന എംഎൽഎമാരുടെ എണ്ണം നാലിൽ നിന്ന് മൂന്നായി ചുരുങ്ങി ധാരണയായ സ്ഥാനാർഥികൾ ആറ്റിങ്ങൽ: എ സമ്പത്ത് കൊല്ലം: കെ.എൻ ബാലഗോപാൽ പത്തനംതിട്ട: വീണ ജോർജ് ആലപ്പുഴ: എ.എം ആരിഫ് കോട്ടയം: വി.എൻ വാസവൻ ഇടുക്കി: ജോയ്സ് ജോർജ് എറണാകുളം: പി. രാജീവ് ചാലക്കുടി: ഇന്നസെന്റ് പാലക്കാട്: എം.ബി രാജേഷ് ആലത്തൂർ: പി.കെ ബിജു മലപ്പുറം: വി.പി സാനു കോഴിക്കോട്: എ.പ്രദീപ്കുമാർ വടകര: പി. ജയരാജൻ കണ്ണൂർ: പി.കെ ശ്രീമതി കാസർകോട്: കെ.പി സതീഷ്ചന്ദ്രൻ content highlights:cpim,candidate list,2019 lok sabha election
from mathrubhumi.latestnews.rssfeed https://ift.tt/2Hp5em6
via
IFTTT
No comments:
Post a Comment