വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിചയപ്പെട്ട് പീഡനം, പിന്നെ ബ്ലാക്ക്‌മെയില്‍; തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിചയപ്പെട്ട് പീഡനം, പിന്നെ ബ്ലാക്ക്‌മെയില്‍; തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് ഇങ്ങനെ

പൊള്ളാച്ചി: തൂത്തുക്കുടി പോലീസ് വെടിവയ്പ്പിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് പൊള്ളാച്ചി പീഡനക്കേസിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുന്ന സംഘത്തിലെ നാലു പേര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

വിവിധ രാഷ്ട്രീയ കക്ഷി വിദ്യാര്‍ത്ഥി സാമൂഹിക സംഘടനുകളുടെ നേതൃത്വത്തില്‍ പൊള്ളാച്ചി നഗരത്തില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നുവരികയാണ്.

ഏഴു വര്‍ഷമായി പെണ്‍കുട്ടികളെ സൈബര്‍ വലവിരിച്ച് പീഡിപ്പിക്കുകയായിരുന്നു സംഘം. ഇതില്‍ 20 ഓളം യുവാക്കള്‍ ഉണ്ടെന്നാണ് സൂചനകള്‍. ഇത്തരത്തില്‍ 200 ഓളം യുവതികളാണ് കെണിയില്‍പെട്ടത് എന്നാണ് സൂചന.

ശബരിരാജന്‍ എന്ന റിസ്വന്ത്, തിരുന്നാവക്കരസ്, വസന്തകുമാര്‍, സതീഷ് എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ 25 കാരനായ ശബരിരാജന്‍ സിവില്‍ എഞ്ചിനീയര്‍ ആണ്. ഇയാള്‍ പൊള്ളാച്ചി സ്വദേശിയാണ്. 26 കാരനായ തിരുന്നാവക്കരസ് പണമിടപാടുകാരനാണ്. ഇയാളുടെ പണം പിരിവുകാരനാണ് വസന്തകുമാര്‍. പൊള്ളാച്ചിയില്‍ റെഡ്മെയ്ഡ് തുണിക്കട നടത്തുന്നയാളാണ് സതീഷ്.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പെണ്‍കുട്ടികളെ വലയിലാക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്. ഇതില്‍ റിസ്വന്തിന്റെ ജോലിയാണ്. ആദ്യം സന്ദേശം അയച്ചു തുടങ്ങുന്ന ഇവര്‍ പിന്നീട് നേരിട്ട് കാണുകയും ബന്ധം ശക്തമാക്കുകയും ചെയ്യും. പിന്നീട് ഇയാള്‍ പെണ്‍കുട്ടികളെ ഓരോ സ്ഥലത്ത് എത്തിക്കുകയും ചെയ്യുകയാണ് പതിവ്.

ഫെബ്രുവരി 24 ഒരു പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പരാതിക്കാരിയായ 19 കാരി കോളേജ് വിദ്യാര്‍ത്ഥിനിയുമായും ഇയാള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചിരുന്നു. അത്യാവശ്യമായി ഒരു കാര്യം സംസാാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞാണ് റിസ്വന്തം പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് പൊള്ളാച്ചി ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി എത്തുമ്പോള്‍ അവിടെ റിസ്വന്തും തിരുന്നാവക്കരസും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കാറിലാണ് ഇവര്‍ എത്തിയത്.

കാറില്‍ ഇരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. തിരുന്നാവക്കരസ് ആണ് കാര്‍ ഓടിച്ചത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ സതീഷും വസന്തകുമാറും വണ്ടിയില്‍ കയറി. തുടര്‍ന്നു ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നീക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട്, പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയും ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ അപലോഡ് ചെയ്യുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും ഇവര്‍ കാറില്‍ പോകുകയുമായിരുന്നു.

പെണ്‍കുട്ടി സംഭവത്തില്‍ ആദ്യം വീട്ടുകാരോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഇതോടെ നടന്ന സംഭവം സഹോദരനോട് പറയുകയായിരുന്നു. രോഷത്തില്‍ സഹോദരന്‍ പ്രതികളെ മര്‍ദ്ദിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അതേസമയം, പരാതി നല്‍കിയതിന് പിന്നാലെ ഈ സഹോദരനെ എഐഎഡിഎംകെ പ്രാദേശിക നേതാവ് എ. നാഗരാജ് മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ നേതാവിനെ പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വരികയായിരുന്നു.



from mangalam.com https://ift.tt/2TNpQLF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages