ഒടുവില്‍ ആ സത്യം പുറത്ത്... ഭര്‍ത്തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ ജീവനൊടുക്കിയതല്ല, തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചുവെന്ന തോന്നലില്‍ ഭര്‍ത്താവ് കൊന്നത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഒടുവില്‍ ആ സത്യം പുറത്ത്... ഭര്‍ത്തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ ജീവനൊടുക്കിയതല്ല, തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചുവെന്ന തോന്നലില്‍ ഭര്‍ത്താവ് കൊന്നത്

മുംബൈ : തന്റെ അമ്മയുടെ മരണത്തില്‍ ഭാര്യ സന്തോഷിച്ചുവെന്ന തോന്നലില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയില്‍ നിന്നും തള്ളിയിട്ടാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പോലീസിനോട് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലോഖണ്ഡെ (35) ആണ് ഭര്‍ത്താവിന്റെ കൈകൊണ്ട് കൊലച്ചെയ്യപ്പെട്ടത്. ഭര്‍തൃമാതാവിന്റെ മരണത്തില്‍ ദു:ഖിതയായ മരുമകള്‍ രണ്ടാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയെന്നായിരുന്നു മാധ്യമങ്ങളിലൂടെ ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ സാധ്യതയില്‍ സംശയം തോന്നിയ പോലീസ് സന്ദീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

അമ്മ മരിച്ച ശനിയാഴ്ച ശുഭാംഗി പതിവിലും സന്തോഷവതിയായിരുന്നു. ഉള്ളിലെ വികാരം മുഴുവന്‍ അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഈ പെരുമാറ്റമാണ് സന്ദീപിനെ കോപാകുലനാക്കി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.



from mangalam.com https://ift.tt/2JcE6t9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages