മുഖ്യപ്രതിയുടെ ജന്മദിനാഘോഷത്തില്‍ അടിച്ച മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു ; കൊല്ലാന്‍ തീരുമാനമെടുത്തു, ഞരമ്പുകള്‍ മുറിച്ചു, സിഗററ്റ് കുറ്റി കണ്ണില്‍ കുത്തി ; ഒടുവില്‍ കല്ലും കമ്പും ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

മുഖ്യപ്രതിയുടെ ജന്മദിനാഘോഷത്തില്‍ അടിച്ച മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു ; കൊല്ലാന്‍ തീരുമാനമെടുത്തു, ഞരമ്പുകള്‍ മുറിച്ചു, സിഗററ്റ് കുറ്റി കണ്ണില്‍ കുത്തി ; ഒടുവില്‍ കല്ലും കമ്പും ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നു

തിരുവനന്തപുരം: കരമനയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലാനുള്ള തീരുമാനം പത്തംഗസംഘം എടുത്തത് മുഖ്യപ്രതിയുടെ ജന്മദിനാഘോഷത്തിലെ ലഹരിപ്പുറത്ത്. പ്രതികളെല്ലാം തന്നെ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരിക്ക് അടിമകളാണെന്നും ഒന്നാംപ്രതി അനീഷിന്റെ ജന്മദിനാഘോഷ വേളയില്‍ സേവിച്ച ലഹരിയില്‍ നിന്നാണ് കൊലപാതകത്തിന്റെ തുടക്കമെന്നും പോലീസ് പറയുന്നു.

അനന്തുഗിരീഷ് എന്ന 21 കാരനെ തട്ടിക്കൊണ്ടു വന്ന് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ അനന്തുവിനെ ഈ സംഘം തട്ടിക്കൊണ്ട് പോകുകയും ഇവരുടെ ആഘോഷം നടക്കുന്ന സ്ഥലത്ത് എത്തിക്കുകയും പിന്നീടാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ലഹരിക്കടിമപ്പെട്ട് ക്രൂരമായ മര്‍ദ്ദനമായിരുന്നു സംഘം അനന്തുവിന് മേല്‍ നടത്തിയത്. ഇരുകൈകളിലേയും ഞരമ്പുകള്‍ ആഴത്തില്‍ മുറിച്ചു. രണ്ടു കണ്ണുകളിലും സിഗററ്റ് കുത്തി പൊള്ളിച്ചിട്ടുണ്ട്. തലയിലും കൈകളിലുമടക്കം അഞ്ച് പരിക്കുകളുണ്ട്.

അനന്തുവിന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. കരിക്ക്, കല്ല്, കമ്പ് എന്നിവയുപയോഗിച്ചാണ് മര്‍ദ്ദിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. മണിക്കൂറുകളോളം അനന്ദുവിനെ കൊലയാളികള്‍ കൊടിയ പീഡനത്തിന് ഇരയാക്കിയതിനാല്‍ ശരീരമാസകലം മുറിവേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ അരശുംമൂട്ടിലെ പൊതുവഴിയില്‍ വച്ച് രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് അനന്ദുവിനെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ക്ക് അനന്തുഗിരീഷുമായി മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി പിടിയലായവര്‍ സമ്മതിച്ചിട്ടുണ്ട്.

നാലു ദിവസം മുമ്പ് കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവിന്റെ സംഘവും ചെണ്ടകൊട്ടാൻ എത്തിയരും തമ്മില്‍ സംഘട്ടനം
നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൃത്യം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മണിക്കൂറുകൾ മുമ്പ്, കൊല നടത്തിയ അതേ സ്ഥലത്ത് വച്ചാണ് ആഘോഷവും.

മുഖ്യ പ്രതിയായ അനീഷിന്റെ പിറന്നാൾ ആഘോഷിക്കുന്നതാണ് ദൃശ്യത്തില്‍. ലഹരിക്ക് അടിമകൾ ആയി നടത്തിയ ഈ ആഘോഷത്തിലാണ് അനന്തുവിനെ കൊല്ലാൻ ഇവർ തീരുമാനിച്ചതും. പത്തുപേരടങ്ങുന്ന ലഹരി സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. പൂജപ്പുര സ്വദേശി കിരൺ കൃഷ്ണ എന്ന ബാലുവും കൈമനം സ്വദേശി റോഷനും ആണ് അറസ്റ്റിലായത്. അനന്തുവിനെ ബൈക്കിൽ കയറ്റിക്കൊണ്ടു വന്നത് ബാലുവായിരുന്നു. മർദിക്കാൻ നേതൃത്വം നൽകിയത് റോഷനും.

ദേഹത്തെ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ പാതയില്‍ നിറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ സ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇവിടെ വച്ച് തന്നെയാണ് അനന്ദുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് പിടിയിലായ പ്രതികള്‍ മൊഴി നല്‍കി.



from mangalam.com https://ift.tt/2TNpwwr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages