ദുബായ്: ജോര്‍ദാന്‍ സ്വദേശിയായ 20കാരിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ യു.എസ് ഡോളര്‍ സമ്മാനം. ഏകദേശം ആറു കോടിയിലധികം രൂപയാണ് സമ്മാനമായി ലഭിച്ചത്. പണം ആര്‍ക്കൊക്കെ പങ്ക് വയ്ക്കണം, എന്തൊക്ക ചെയ്യണമെന്ന വ്യക്തമായ ധാരണയുണ്ട് വിദ്യാര്‍ത്ഥിയായ ഡബ്യൂ ടാലയ്ക്ക്. തന്നെ തേടിയെത്തിയ ഭാഗ്യസമ്മാനത്തിന്റെ ഒരു വിഹിതം ദുരിതമനുഭവിക്കുന്ന സിറിയയിലെ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന് പെണ്‍കുട്ടി അറിയിച്ചു.
അമാനില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് പഠിക്കുന്ന ഡബ്യൂ ടാല സിറിയയിലെ അഭയാര്‍ത്ഥികളുടെ ദുരിതം നേരിട്ട് കണ്ടറിഞ്ഞവളാണ്. സിറിയന്‍ അഭയാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ സഹായങ്ങള്‍ ചെയ്യുന്ന, ജോര്‍ദാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയില്‍ അംഗം കൂടിയാണ് ഈ പെണ്‍കുട്ടി. ' ഞാന്‍ സന്തോഷത്തോടെ ജീവിക്കുമ്പോള്‍ അവര്‍ ദുഖിക്കുന്നത് എനിക്ക് കാണാനിഷ്ടമല്ല, ഇപ്പോഴിതാ അവരെ സഹായിക്കാനുള്ള അവസരം എനിക്ക് വന്നിരിക്കുന്നു' പെണ്‍കുട്ടി പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവും മെഡിക്കല്‍ സംരക്ഷണവും നല്‍കാനാണ് ആഗ്രഹിക്കുന്നത്. എന്നും സ്‌കൂളില്‍ പോകുമ്പോള്‍ പത്ത് വയസ്സുകാരനായ കുട്ടി തെരുവില്‍ പണത്തിനായി യാചിക്കുന്നത് കാണാറുണ്ട്. അവന് സ്‌കൂളില്‍ പോകാന്‍ കഴിയാത്തത് എന്നെയും വിഷമിപ്പിക്കാറുണ്ട്. എന്നും എന്നെ കാണുമ്പോള്‍ വിശേഷങ്ങള്‍ പറയും. ഞാന്‍ പണം നല്‍കിയാലും എനിക്ക് പൂക്കളോ അങ്ങനെ എന്തെങ്കിലും നല്‍കാതെ പണം സ്വീകരിക്കാറില്ലായിരുന്നു. അവനെ പോലുള്ള കുട്ടികളെ സഹായിക്കണമെന്നും ആഗ്രഹമുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.
പിതാവിനൊപ്പം ദുബായില്‍ നിന്ന് ജോര്‍ദാനിലെ അമാനിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി ടിക്കറ്റടുത്തത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഈ സമ്മാനം നേടുന്ന പത്താമത്തെ ജോര്‍ദാന്‍ സ്വദേശിയാണ് ടാല. ദുബായില്‍ ഷോപ്പിങിനെത്തുമ്പോഴൊക്ക ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് ടിക്കറ്റെടുക്കാറുണ്ട് ടാലയും കുടുംബവും. ഏകദേശം 15 തവണയെങ്കിലും വീട്ടുകാര്‍ ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ടാല സ്വന്തമായി ടിക്കറ്റെടുക്കുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ ഇത്ര വലിയ സമ്മാനം തന്നെ തേടിയെത്തിയതില്‍ അതീവ സന്തോഷമുണ്ടന്നും, ഭാഗ്യമായി കരുതുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
നറുക്കെടുപ്പില്‍ ഇന്ത്യക്കാരനുള്‍പ്പെടെ രണ്ടു പേര്‍ക്ക് മറ്റു സമ്മാനങ്ങള്‍ ലഭിച്ചു. ഇന്ത്യക്കാരനായ ഷാഹുല്‍ ഹമീദിന് ആഡംബര ബൈക്കായ ഇന്ത്യന്‍ സ്‌കൗട്ട് ബോബറാണ് ലഭിച്ചത്.
from mangalam.com https://ift.tt/2JbgDbZ
via IFTTT
No comments:
Post a Comment