ഊഞ്ഞാലാട്ടവും ആലിംഗനവുമാണ് മോദിയുടെ ചൈനീസ് നയതന്ത്രം;രൂക്ഷ വിമർശനവുമായി രാഹുൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഊഞ്ഞാലാട്ടവും ആലിംഗനവുമാണ് മോദിയുടെ ചൈനീസ് നയതന്ത്രം;രൂക്ഷ വിമർശനവുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുർബലനെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെട്വീറ്റ്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസമിതി പ്രമേയത്തെ നാലാം തവണയും ചൈന എതിർത്ത വാർത്ത പുറത്തു വന്നതോടെയാണ് മോദിക്കെതിരെ കടുത്ത വിമർശനവുമായാണ് രാഹുൽ രംഗത്തെത്തിയത്. പാകിസ്താന്റെ സഖ്യരാഷ്ട്രമായ ചൈനക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്തത് മോദി സർക്കാരിന്റെ വിദേശനയതന്ത്രത്തിന്റെ തുടർച്ചയായ പരാജയമാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു. ദുർബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ്ഷീ ജിങ് പിങിനെ ഭയമാണ്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോൾ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തിൽ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡൽഹിയിൽ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുൽ പരിഹസിച്ചു. Weak Modi is scared of Xi. Not a word comes out of his mouth when China acts against India. NoMo's China Diplomacy: 1. Swing with Xi in Gujarat 2. Hug Xi in Delhi 3. Bow to Xi in China https://t.co/7QBjY4e0z3 — Rahul Gandhi (@RahulGandhi) 14 March 2019 ഐക്യരാഷ്ട്രസംഘടന 2001 ൽ നിരോധിച്ച ഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ഐക്യരാഷ്ട്രസഭയിലെ രക്ഷാസമിതിയിൽ വീറ്റോ അവകാശമുള്ള ചൈന ബുധനാഴ്ച അവസാന നിമിഷമാണ് എതിർപ്പുമായെത്തിയത്. തുടർന്ന് ചൈനയെ പിന്തുണച്ച് മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രമേയത്തിന്മേൽ നിലപാട് അറിയിക്കാൻ ഉപരോധ സമിതിയിലെ അംഗരാജ്യങ്ങൾക്ക് യു.എൻപത്തു ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2009, 2016, 2017 വർഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിർത്തത്. Content Highlights: Rahul Gandhi, Swipe At PM , Masood Azhar, China


from mathrubhumi.latestnews.rssfeed https://ift.tt/2Hx3jw7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages