കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായാല്‍ സ്ഥാനാര്‍ഥി മാറ്റം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായാല്‍ സ്ഥാനാര്‍ഥി മാറ്റം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

തിരുവനന്തപുരം: കേരള കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്ന പക്ഷം പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി ഇരുകൂട്ടർക്കും യോജിപ്പുള്ള പൊതുസമ്മതനെ നിർത്തുക, അല്ലെങ്കിൽ കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോൺഗ്രസിൽ ശക്തമാകുന്നു. ഇനി കേരള കോൺഗ്രസിനോട് ഉദാര സമീപനം വേണ്ടെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നിലപാടെടുത്തിരിക്കുന്നത്. കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുകയും കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് നൽകിയ കാര്യവും ഇവർ ഉന്നയിക്കുന്നു. പ്രശ്നം രൂക്ഷമാകുകയാണെങ്കിൽ കോട്ടയം സീറ്റ് കോൺഗ്രസ്ഏറ്റെടുക്കുകയോ അല്ലെങ്കിൽകേരള കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റണമെന്ന്മാണിയോട് ആവശ്യപ്പെടാനോസാധ്യതയുണ്ട്. കോൺഗ്രസ് നേതാക്കൾ ഇന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ മാണിയെ കണ്ടേക്കും. കോട്ടയത്തെ തർക്കം പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ പോലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോൺഗ്രസിലുണ്ട്. ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുൻതൂക്കം കളഞ്ഞുകുളിക്കുന്ന നിലയിലേക്ക് തർക്കം വളർന്നതിൽ ഹൈക്കമാൻഡിനും അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്. സമീപം മണ്ഡലങ്ങളിലെ വിജയസാധ്യതയേയും തർക്കം ബാധിച്ചേക്കാമെന്നും ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു. ഇതിനിടെ സീറ്റിന്റെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് പി.ജെ ജോസഫ് തൊടുപുഴയിൽ പ്രതികരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ തീരുമാനം അറിയിക്കാമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുള്ളതെന്നും ജോസഫ് പറഞ്ഞു. Content Highlights: kerala congress, congress, kottayam seat


from mathrubhumi.latestnews.rssfeed https://ift.tt/2JcOvoZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages