കോണ്‍ഗ്രസ് 11 ആര്‍.ജെ.ഡി 20; ബീഹാറില്‍ പ്രതിപക്ഷ സഖ്യം യാഥാര്‍ഥ്യമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

കോണ്‍ഗ്രസ് 11 ആര്‍.ജെ.ഡി 20; ബീഹാറില്‍ പ്രതിപക്ഷ സഖ്യം യാഥാര്‍ഥ്യമായി

ന്യൂഡൽഹി: ബീഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായി. സംസ്ഥാനത്ത് കോൺഗ്രസ് 11 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചതായാണ് വിവരം. ആർ.ജെ.ഡിയുമായി ഏറെ സമയത്തെ വിലപേശലുകൾക്ക് ഒടുവിലാണ് മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ പാർട്ടികളും തീരുമാനത്തിൽ തൃപ്തരാണെന്നും വരും ദിവസങ്ങളിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. 20 സീറ്റിൽ ആർജെഡി മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.ഇടത് പാർട്ടികൾ രണ്ട് സീറ്റുകളിൽ മത്സരിക്കും. ജെ.എൻ.യു സമരനായകൻ കനയ്യകുമാർ ബേഗുസരായ് മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ഏഴു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 11ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മെയ് 19 വരെ നീളും. കോൺഗ്രസിനും ആർ.ജെ.ഡിക്കും പുറമെ ഉപേന്ദ്ര ഖുഷ്വാഹയുടെ ആർ.എൽ.എസ്.പി, ഹിന്ദുസ്ഥാനി ആവാം മോർച്ച, ലോക്താന്ത്രിക് ജനതാദൾ എന്നീ പാർട്ടികളും മുന്നണിയിലുണ്ട്. content highlights:Bihar,Grand Alliance,Congress, RJD, CPI, RLSP


from mathrubhumi.latestnews.rssfeed https://ift.tt/2HwwgZ1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages