ഇന്ത്യയില്‍ അമേരിക്ക ആറ് ആണവോര്‍ജ നിലയങ്ങൾ സ്ഥാപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

ഇന്ത്യയില്‍ അമേരിക്ക ആറ് ആണവോര്‍ജ നിലയങ്ങൾ സ്ഥാപിക്കും

ന്യൂഡൽഹി:ഇന്ത്യയിൽആറ് അമേരിക്കൻ ആണവോർജനിലയങ്ങൾ സ്ഥാപിക്കാൻ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.രാജ്യസുരക്ഷയും ആണവോർജ സഹവർത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളുംതീരുമാനത്തിലെത്തിയതെന്നും പ്രസ്താവന പറയുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള ആൻഡ്രിയ തോംപ്സണും തമ്മിൽ വാഷിങ്ടണിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുള്ള ഇന്ധനലഭ്യത ഈ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് കണക്കുകൂട്ടൽ. ഒരു പതിറ്റാണ്ടായി ഇക്കാര്യത്തിൽ നടത്തി വരുന്ന നിരവധി ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ നിർണായക തീരുമാനം നിലവിൽ വന്നത്. ഇന്ത്യയുടെ ആഭ്യന്തര നയങ്ങളും അന്താരാഷ്ട്ര നയങ്ങളും തമ്മിലുള്ള ചില പൊരുത്തക്കേടുകൾ ഇക്കാര്യത്തിൽ വിഘ്നം സൃഷ്ടിച്ചിരുന്നു. പിറ്റസ്ബർഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയിൽ ആണവറിയാക്ടറുകൾ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും 2017 ൽ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായി. 2016 ൽ റിയാക്ടറുകൾ നിർമിക്കാനുള്ള കരാർ പ്രഖ്യാപിച്ചെങ്കിലും പദ്ധതിയിൽ പുരോഗതി ഉണ്ടായില്ല. 2024 ഓടെ രാജ്യത്തിന്റെ ആണവോർജ ശേഷി മൂന്നിരട്ടിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ആണവ റിയാക്ടറുകൽ സ്ഥാപിക്കാൻ റഷ്യയുമായും ഇന്ത്യ കഴിഞ്ഞ ഒക്ടോബറിൽ കരാർ ഒപ്പു വെച്ചിരുന്നു. നിലയങ്ങൾ എവിടെയാണ്, ശേഷി എത്ര തുടങ്ങിയ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. Content Highlights: India, US Agree to Establish Six Nuclear Power Plants in India


from mathrubhumi.latestnews.rssfeed https://ift.tt/2TyYgm2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages