ന്യുഡല്‍ഹി: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ഇന്ത്യയ്ക്ക് കൈമാറുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചെയ്യേണ്ടതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇമ്രാന്‍ ഖാന്‍ മികച്ച ഭരണാധികാരിയാണെങ്കില്‍, ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ത്യയ്ക്ക് മസൂദ് അസറിനെ കൈമാറുകയാണ് വേണ്ടത്-സുഷമ സ്വരാജ് ഡല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സില്‍ പ്രതികരിച്ചു.
'ഇമ്രാന്‍ ഖാന്‍ വളരെയധികം നന്ദി പ്രകടിപ്പിക്കാറുണ്. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും ആഗ്രഹിക്കുന്നു. ഇമ്രാന്‍ ഖാന്‍ നന്ദിയുള്ള ആളാണെങ്കില്‍,, എന്തുകൊണ്ട് മസൂദ് അസറിനെ കൈമാറുന്നില്ല? അദ്ദേഹത്തിന്റെ മഹാമനസ്‌കത ഞങ്ങള്‍ കാണട്ടെ. അസറിനെ ഞങ്ങള്‍ക്ക് കൈമാറൂ- സുഷമ പറഞ്ഞു.
അതേസമയം, മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ ഇന്നലെ കൊണ്ടുവന്ന പ്രമേയത്തെ ചൈന എതിര്‍ത്തു. ഇതു നാലാം തവണയാണ് മസൂദിനു വേണ്ടി ചൈന പ്രതിരോധം തീര്‍ക്കുന്നത്. മസൂദിനെതിരായ ഇന്ത്യയുടെ നീക്കത്തിന് പത്ത് രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ചൈനയുടെ നടപടി നിരാശാജനകമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഫ്രാന്‍സും അമേരിക്കയും ബ്രിട്ടണും മസൂദിനെതിരായ നിലപാട് കടുപ്പിച്ചത്.
from mangalam.com https://ift.tt/2JbmHRy
via IFTTT
No comments:
Post a Comment