അടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കുമോ എന്ന് ആശങ്ക; ഹൈക്കമാന്റിനും മാണിയോട് കലിപ്പായി ; കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

അടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കുമോ എന്ന് ആശങ്ക; ഹൈക്കമാന്റിനും മാണിയോട് കലിപ്പായി ; കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തേക്കും

കോട്ടയം: ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ യുഡിഎഫിന് കടുത്ത തലവേദന സൃഷ്ടിക്കുന്ന കേരളാകോണ്‍ഗ്രസിലെ അന്തര്‍നാടകങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും കലിപ്പ്. മാണിയുടെ അപ്രതീക്ഷിത നീക്കങ്ങളും വിവാദങ്ങളും തൊട്ടടുത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയേയും ബാധിക്കുമോ എന്ന ആശങ്കയാണ് ഹൈക്കമാന്റിന്. അതുകൊണ്ട് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കെ എം മാണിക്ക് മേല്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ഉണ്ടായേക്കാനും സാധ്യതയുണ്ട്.

കോട്ടയത്ത് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റി പകരം രണ്ടു കൂട്ടര്‍ക്കും ഒരുപോലെ സമ്മതനായ ആളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. അതു നടക്കുന്നില്ലെങ്കില്‍ തര്‍ക്കം പരിഹരിക്കപ്പെടാത്ത സാഹചര്യം നീണ്ടാല്‍ കോണ്‍ഗ്രസ് സീറ്റ് തിരിച്ചെടുക്കുന്നതിനെ കുറിച്ചും ആലോചിക്കും. ഇന്ന് കോണ്‍ഗ്രസ് മുസ്‌ളീംലീഗ് നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം വരികയെന്നാണ് സൂചന.

കോട്ടയത്തെ സീറ്റുതര്‍ക്കം തൊട്ടടുത്തു കിടക്കുന്ന പത്തനംതിട്ടയിലെയും ഇടുക്കിയിലെയും വിജയസാധ്യതകളെ കൂടി പിന്നോട്ടടിക്കും എന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. ഏറ്റുമാനൂരിന്റെ മുന്‍ എം.എല്‍.എ. തോമസ്‌ ചാഴികാടന്‍. മാണിയുടെ ചുണക്കുട്ടനെ കോട്ടയത്തെ കോണ്‍ഗ്രസുകാരും ജോസഫിന്റെ കേരളാ കോണ്‍ഗ്രസുകാരും എങ്ങനെ സ്വീകരിക്കുമെന്നതാണു യു.ഡി.എഫിന്റെ ആശങ്ക. അതിനിടയില്‍ പലപ്പോഴും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന കേരളാകോണ്‍ഗ്രസിനെ പിന്നെയും ചുമക്കുന്നതിനോട് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷവും ശക്തമാണ്.

യുഡിഎഫ് വിട്ട കേരളാകോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നതും തങ്ങളുടെ രാജ്യസഭാസീറ്റ് വിട്ടു നല്‍കിയതുമെല്ലാം ഇക്കൂട്ടരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇനിയും കേരളാകോണ്‍ഗ്രസിനോട് മൃദു സമീപനം തുടരേണ്ട കാര്യമില്ലെന്നാണ് വിമര്‍ശകരുടെ വാദം. രാജ്യസഭാ സീറ്റ്‌ അടിച്ചുമാറ്റിയതു മുതല്‍ മാണിയേയും മകനെയും പാഠം പഠിപ്പിക്കുമെന്ന വാശിയിലാണു കോട്ടയത്തെ കോണ്‍ഗ്രസുകാര്‍. അതേസമയം കോട്ടയത്തു പണി കിട്ടിയാല്‍ ഇടുക്കി, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനിട്ടു തിരിച്ചുപണിയുമെന്ന മാണിയുടെ നിലപാട് യുഡിഎഫിനും തിരിച്ചടിയാകും.

നേരത്തേ കോട്ടയത്തെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ തന്നെ കുറ്റം പറഞ്ഞു വരരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോസഫ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയുമാണ്. കോട്ടയത്തെ സീറ്റിന്റെ കാര്യത്തില്‍ തന്നെ അവഗണിച്ച കേരളാകോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വഴി സമ്മര്‍ദ്ദം കൂട്ടുന്ന തന്ത്രം സ്വീകരിച്ചിരിക്കുന്ന പിജെ ജോസഫ് ഇപ്പോഴും പ്രതീക്ഷയിലാണ്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയോ പൊതുസമ്മതനെ നിര്‍ത്താന്‍ സമ്മര്‍ദ്ദപ്പെടുത്തുകയോ ചെയ്താല്‍ മാണിക്ക് തിരിച്ചടിയാകും.



from mangalam.com https://ift.tt/2TNilEm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages