50 ലക്ഷത്തിന്റെ മോണ്ട് ബ്ലാങ്ക് പേനകള്‍, ആഡംബര വാഹനങ്ങള്‍, 100 കോടിയുടെ നിക്ഷേപം.. മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍നിന്ന് പിടിച്ചെടുത്തത് 225 കോടിയുടെ ഇടപാട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 14, 2019

50 ലക്ഷത്തിന്റെ മോണ്ട് ബ്ലാങ്ക് പേനകള്‍, ആഡംബര വാഹനങ്ങള്‍, 100 കോടിയുടെ നിക്ഷേപം.. മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍നിന്ന് പിടിച്ചെടുത്തത് 225 കോടിയുടെ ഇടപാട്

ന്യുഡല്‍ഹി: ബി.എസ്.പി നേതാവ് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥന്റെ വസതികളില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ പുറത്തുവന്നത് 225 കോടിയുടെ അനധികൃത ഇടപാടിന്റെ വിവരങ്ങള്‍. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ നേത്രമിന്റെ വസതികളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ രണ്ടു ദിവസമായി തുടരുന്ന റെയ്ഡ് നടത്തുന്നത്.

2011 മുതല്‍ 24 വസ്തു ഇടപാടുകള്‍ക്കായി നടത്തിയതാണ് 225 കോടി രൂപ. നേത്രമിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലാണ് ഇതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. വിവിധ കടലാസ് കമ്പനി കമ്പനികളിലായി 100 കോടി രൂപ നിക്ഷേപിച്ചതായും കണ്ടെത്തി. 50 ലക്ഷത്തിന്റെ മോണ്ട് ബ്ലാക്ക് പേനകള്‍, 2.2 കോടി രൂപ, ഒരു മെഴ്‌സിഡസ് അടക്കം നാല് ആഡംബര കാറുകള്‍, ബാങ്ക് ലോക്കറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലക്‌നൗ, ഡല്‍ഹി, മുംബൈ, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലെ ഒരു ഡസനോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

പാര്‍ട്ടിയില്‍ എം.പി/എം.എല്‍.എ ആകുന്നതിനുള്ള സീറ്റുമോഹികളില്‍ നിന്ന് വിലപേശി വാങ്ങി പണമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് ആദായ നുകിതി അധികൃതര്‍. രാഷ്ട്രീയക്കാരുമായി നേത്രമിനുള്ള ബന്ധവും പണത്തിന്റെ നിക്ഷേപവും അവരുടെ ഉറവിടവും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവയ്ക്ക് പുറമേ, നേത്രമിന്റെ ലഖ്‌നൗവിലെ വസതിയില്‍ നിന്നും 18 ലക്ഷം രുപയും ന്യൂഡല്‍ഹിയിലെ ജികെ-1 ഹൗസില്‍ നിന്നും 86 ലക്ഷവും കണ്ടെടുത്തു. പല ഇടങ്ങളില്‍ നിന്നായി 2.2 കോടി രൂപ പിടിച്ചെടുത്തുവെന്നാണ് അധികൃതര്‍ പറയുന്നത്. വിവിധ കടലാസ് കമ്പനികള്‍ വാങ്ങുന്നതിന് 100 കോടി രൂപ മുടക്കിയിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഇടപാടുകളുടെ വിവരങ്ങളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.



from mangalam.com https://ift.tt/2JbndPu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages